• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സിൽവർ ലൈൻ സംവാദം അനിശ്ചിതത്വത്തിൽ ; പിന്മാറുമെന്ന് അലോക് വർമ – അതൃപ്തി പരസ്യമാക്കി ശ്രീധർ രാധാകൃഷ്ണൻ

by Web Desk 01 - News Kerala 24
April 26, 2022 : 10:35 am
0
A A
0
സിൽവർ ലൈൻ സംവാദം അനിശ്ചിതത്വത്തിൽ ; പിന്മാറുമെന്ന് അലോക് വർമ – അതൃപ്തി പരസ്യമാക്കി ശ്രീധർ രാധാകൃഷ്ണൻ

തിരുവനന്തപുരം : സിൽവർലൈനിൽ എതിർപ്പ് ഉന്നയിച്ച വിദഗ്ധരെയടക്കം പങ്കെടുപ്പിച്ച് നടത്താനിരുന്ന സംവാദം അനിശ്ചിതത്വത്തിൽ. സർക്കാർ നടത്തുന്നതെന്ന നിലയിൽ ചർച്ചയായ സംവാദം കെ റെയിൽ നടത്തുന്നതെന്ന രീതിയിലെക്കെത്തിയതോടെ പിന്മാറുമെന്ന സൂചന നൽകി സിൽവർ ലൈൻ പദ്ധതിയെ എതിർത്ത് പങ്കെടുക്കുന്ന രണ്ട് പാനൽ അംഗങ്ങൾ രംഗത്തെത്തി . അലോക് വർമ്മക്ക് പിന്നാലെ പുതിയതായി പാനലിൽ ഉൾപ്പെടുത്തിയ ശ്രീധർ രാധാകൃഷ്ണനാണ് അതൃപ്തി പരസ്യമാക്കിയത്. പദ്ധതിയുടെ മാഹാത്മ്യം പ്രചരിപ്പിക്കാനെന്ന രീതിയിലാണ് പരിപാടിയുടെ ക്ഷണക്കത്തടക്കമുള്ളതെന്ന് ശ്രീധർ രാധാകൃഷ്ണൻ ആരോപിച്ചു. കേരളത്തിന്റെ വികസനത്തെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്ന പദ്ധതിയുടെ വിവരങ്ങൾ ജനങ്ങളെ അറിയിക്കാനുള്ള മീറ്റിംഗ് എന്ന നിലയിലാണ് ക്ഷണക്കത്തിലെ പരാമർശങ്ങളുള്ളതെന്നാണ് പാനൽ അംഗങ്ങൾ ഉയർത്തുന്ന പ്രധാന വിമർശനങ്ങളിലൊന്ന്. സംവാദത്തിൽ നിന്നും പിന്മാറുമെന്ന് എതിർപ്പ് ഉന്നയിച്ച് പങ്കെടുക്കുന്ന പാനൽ അംഗം ഇന്ത്യന്‍ റെയില്‍വേ റിട്ടയേര്‍ഡ് ചീഫ് എന്‍ജിനീയര്‍ അലോക് വർമ്മയാണ് ആദ്യം വ്യക്തമാക്കിയത്.

നേരത്തെ സർക്കാർ സംവാദം നടത്തും എന്നാണ് അറിയിച്ചതെങ്കിലും ഇപ്പോൾ കെ റെയിലാണ് പാനലിൽ ഉള്ളവരെ ക്ഷണിച്ചത്. ഇതടക്കം ചൂണ്ടിക്കാട്ടിയാണ് അലോക് വർമ്മ എതിർപ്പുന്നയിച്ചത്. ക്ഷണക്കത്ത് പോലും ഏകപക്ഷീയമാണെന്നും അദ്ദേഹം ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ പരാമർശിക്കുന്നു. ക്ഷണക്കത്ത് പ്രതിഷേധാർഹമാണ്. പദ്ധതിയുടെ അനുകൂല വശം ജനങ്ങളെ ബോധിപ്പിക്കാൻ സംവാദം എന്നാണ് ക്ഷണക്കത്തിലെ പരാമർശം. ഇത് ഏകപക്ഷീയവും പ്രതിഷേധാർഹവുമാണ്. ഇന്ന് ഉച്ചക്കുള്ളിൽ ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തി ചീഫ് സെക്രട്ടറിയോ സർക്കാർ പ്രതിനിധിയോ കത്ത് അയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിയുടെ മറുപടിക്ക് ശേഷം കൂടുതൽ പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

പിന്നാലെ എതിർപ്പുയർത്തി പുതിയതായി പാനലിൽ ഉൾപ്പെടുത്തിയ ശ്രീധർ രാധാകൃഷ്ണനും രംഗത്തെത്തി. ക്ഷണക്കത്തടക്കം ഏകപക്ഷീയമാണെന്ന് ശ്രീധർ രാധാകൃഷ്ണനും പ്രതികരിച്ചു. നേരത്തെ സർക്കാർ നടത്തുന്ന പരിപാടിയെന്ന രീതിയിലായിരുന്നു പാനൽ അംഗങ്ങളെ സർക്കാർ പ്രതിനിധികൾ സമീപിച്ചിരുന്നത്. എന്നാൽ കെ റെയിലാണ് ഇപ്പോൾ പരിപാടി നടത്തുന്നതെന്നാണ് വ്യക്തമാകുന്നത്. അലോക് വർമ്മ എതിർപ്പുന്നയിച്ച് ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിനോട് അനുകൂല നിലപാടാണെന്നും ഇത്തരത്തിൽ ഏകപക്ഷീയമായാണ് മുന്നോട്ട് പോകുന്നതെങ്കിൽ സംവാദത്തിൽ നിന്നും താനും വിട്ടുനിൽക്കുമെന്നും ശ്രീധർ രാധാകൃഷ്ണൻ പ്രതികരിച്ചു. എന്നാൽ വിയോജിപ്പുണ്ടെങ്കിലും പങ്കെടുക്കുമെന്ന് മറ്റൊരു പാനലിസ്റ്റായ ആർവിജി മേനോൻ വ്യക്തമാക്കി. എന്തുകൊണ്ടാണ് എതിർക്കുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള അവസരമാണ് ലഭിക്കുന്നത്. അത് ഉപയോഗപ്പെടുത്തണമെന്നാണ് കരുതുന്നത്. മറ്റ് പാനൽ അംഗങ്ങളുടെ തീരുമാനം വിഷമകരമാണെന്നും അദ്ദേഹം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മകളായി അംഗീകരിച്ചതില്‍ വിരോധം ; പിതാവിന്‍റെ രണ്ടാം ഭാര്യയിലെ മകന്‍ ആക്രമിക്കുന്നുവെന്ന് പെണ്‍കുട്ടി

Next Post

ബിഡിജെഎസ് പിളർന്നുണ്ടായ ബിജെഎസ് ബിജെപിയിൽ ലയിക്കാനൊരുങ്ങുന്നു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ബിഡിജെഎസ് പിളർന്നുണ്ടായ ബിജെഎസ് ബിജെപിയിൽ ലയിക്കാനൊരുങ്ങുന്നു

ബിഡിജെഎസ് പിളർന്നുണ്ടായ ബിജെഎസ് ബിജെപിയിൽ ലയിക്കാനൊരുങ്ങുന്നു

നടിയെ ആക്രമിച്ച കേസിലെ കൂറുമാറ്റം ; സാക്ഷികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും

ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തിൽ ദിലീപ് ഇന്ന് മറുപടി സത്യവാങ്മൂലം നൽകില്ല

ജോസ് എം.ജോര്‍ജ്ജ് ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് സംസ്ഥാന ജനറല്‍ സെക്രട്ടറി

ജോസ് എം.ജോര്‍ജ്ജ് ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് സംസ്ഥാന ജനറല്‍ സെക്രട്ടറി

സ്ത്രീശക്തി SS-310 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

സ്ത്രീശക്തി SS-310 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കണ്ണൂരില്‍ ഇന്ന് കെ റെയില്‍ കല്ലിടലില്ല ; ഉടന്‍ പുനരാരംഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍

കണ്ണൂരില്‍ ഇന്ന് കെ റെയില്‍ കല്ലിടലില്ല ; ഉടന്‍ പുനരാരംഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In