കൊച്ചി: സിൽവൽ ലൈൻ പദ്ധതി പിൻവലിക്കാൻ പിണറായി വിജയനോട് കൈകൂപ്പി പറയുന്നുവെന്ന് പരിസ്ഥിതി പ്രവർത്തക മേധപട്കർ. പ്രകൃതി വിഭങ്ങളുടെ മൂല്യം ഭരണാധികാരികൾ മനസ്സിലാക്കുന്നില്ല. ഒരു ലക്ഷം കോടിയുടെ പദ്ധതി പ്രകൃതിയെ എങ്ങനെ ബാധിക്കുമെന്ന പഠനം പോലും ഉണ്ടായിട്ടില്ല. പദ്ധതിയെ കുറിച്ച് സർക്കാർ പുനരാലോചന നടത്തണം. റെയിൽവേയുടെ സ്വകാര്യവത്കരണത്തെ എതിർക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യേണ്ടത്. നാളെ കോഴിക്കോട് കെ റയിൽ സമരക്കാരുമായി കൂടിക്കാഴ്ച നടത്തുമെന്നും മേധ പട്കർ പറഞ്ഞു.