കൊച്ചി : കെ റെയിലിനെതിരായ സമരത്തിന്റെ രണ്ടാം ഘട്ടം ചർച്ച ചെയ്യാൻ കെ റെയിൽ വിരുദ്ധ സമിതി ഇന്ന് കൊച്ചിയിൽ യോഗം ചേരും. നേരിട്ടുള്ള സർവേ ഒഴിവാക്കി ജിയോ ടാഗിംഗുമായി മുന്നോട്ട് പോകാൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിലാണ് യോഗം. ഓണത്തിന് സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവാസം ഉൾപ്പെടെയുള്ള സമരപരിപാടികൾ സമിതി ആസൂത്രണം ചെയ്യുന്നുണ്ട്. ഇക്കാര്യങ്ങളിലും തീരുമാനം ഇന്നുണ്ടാകും. എല്ലാ ജില്ലകളിലേയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും












