തിരുവനന്തപുരം : സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി യു.ഡി.എഫ്. തുടര്‍ പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്കാന് ഉന്നതാധികാര സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. താഴെ തട്ടില്‍ ജനകീയ പ്രതിരോധം തീര്‍ക്കുന്ന സമരങ്ങള്ക്കാകും നേതൃയോഗം രൂപം നല്‍കുക. പദ്ധതി നേരിട്ട് ബാധിക്കുന്ന വിഭാഗങ്ങളെ അണിനിരത്തിയുള്ള ചെറുത്തുനില്‍പ്പാണ് നേതൃത്വം ആലോചിക്കുന്നത്. പൗര പ്രമുഖരെ നേരില്‍കണ്ട് പിന്തുണ തേടുന്ന മുഖ്യമന്ത്രിയുടെ നീക്കത്തിനു സമാന്തരമായുള്ള പ്രചാരണ പരിപാടികളും യു.ഡി.എഫ് ആവിഷ്കരിക്കും. രാവിലെ 11 മണിക്ക് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലാണ് കക്ഷി നേതാക്കളുടെ യോഗം.