തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കായി കഴിഞ്ഞ മേയ് വരെ 48.23 കോടി രൂപ ചെലവിട്ടെന്നും ഇതിൽ 20.83 കോടി രൂപ കൺസൽറ്റൻസി ഫീസാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.കൺസൽറ്റൻസി ഫീസ് കഴിഞ്ഞാൽ ഏറ്റവുമധികം തുക ചെലവിട്ടതു ഭൂമിയേറ്റെടുക്കലിനു ജില്ലകളിൽ ഓഫിസ് തുറക്കാനാണ്. 20.5 കോടി രൂപ ചെലവായി. ലിഡാർ സർവേയ്ക്ക് 2.09 കോടിയും സ്റ്റേഷനുകളുടെ രൂപകൽപന വരയ്ക്കാൻ 10.58 ലക്ഷവും സിആർസെഡ് മാപ്പിങ്ങിനു 24.7 ലക്ഷവും കണ്ടൽക്കാട് പരിപാലന പദ്ധതിക്ക് 15.8 ലക്ഷവും ചെലവായെന്നും പി.കെ.ബഷീറിന്റെ ചോദ്യത്തിനു രേഖാമൂലം മുഖ്യമന്ത്രി മറുപടി നൽകി.