വൈക്കം വിജയലക്ഷ്മിക്ക് വൈകാതെ കാഴ്ച ലഭിക്കുമെന്ന ശുഭവാർത്ത പങ്കുവെച്ച് ഗായികയുടെ കുടുംബം. അമേരിക്കയിലാണ് ചികിത്സ നടക്കുന്നത്. വൈകാതെ കാഴ്ച ലഭിക്കുമെന്ന് വിജയലക്ഷ്മിയുടെ പിതാവ് പറഞ്ഞു. ഗായകന് എം.ജി ശ്രീകുമാര്‍ അവതാരകനായ ഒരു ചാനല്‍ പരിപാടിക്കിടെയാണ് ചികിത്സയെക്കുറിച്ചുള്ള കാര്യങ്ങള്‍ വിജയലക്ഷ്മിയുടെ കുടുംബം വെളിപ്പെടുത്തിയത്. ഇപ്പോള്‍ വെളിച്ചമൊക്കെ കാണാനാവുന്നുണ്ടെന്നും ഗായിക തുറന്നു പറഞ്ഞു. കണ്ണിന്റെ കാഴ്ചയ്ക്ക് വേണ്ടി എവിടെയൊക്കെയോ പോയി ട്രീറ്റ്മെന്റ് എടുത്തു എന്നൊക്കെ കേട്ടിരുന്നു. അതിന് വേണ്ടി ഇപ്പോള്‍ ശ്രമിക്കുന്നുണ്ടോ എന്ന ചോദ്യത്തിനാണ് വിജയലക്ഷ്മിയുടെ പിതാവ് മറുപടി പറഞ്ഞത്.
യുഎസില്‍ പോയി ഡോക്ടറെ കാണിച്ചിരുന്നു. അവിടുന്നുള്ള മരുന്നാണ് കഴിക്കുന്നത്. ഞരമ്പിന്റെയും ബ്രയിനിന്റെയും കുഴപ്പമാണ് എന്നായിരുന്നു പറഞ്ഞത്. മരുന്ന് കഴിച്ച് കഴിഞ്ഞപ്പോള്‍ അതെല്ലാം ഓക്കെയായി. റെറ്റിനയുടെ ഒരു പ്രശ്നമാണ് ഇപ്പോഴുള്ളത്. അത് മാറ്റിവെക്കാം ഇസ്രയേലില്‍ ആര്‍ടിഫിഷ്യൽ റെറ്റിന കണ്ടുപിടിച്ചിടിച്ചിട്ടുണ്ട്. അടുത്ത കൊല്ലം ചികിത്സക്കായി അമേരിക്കയിലേക്ക് പോകണമെന്നും പിതാവ് പറഞ്ഞു. കാഴ്ച ശക്തി കിട്ടുമ്പോള്‍ ആരെയാണ് ആദ്യം കാണാനാഗ്രഹിക്കുന്നതെന്ന ചോദിച്ചപ്പോള്‍ അച്ഛനേയും അമ്മയേയും ഭഗവാനെയും പിന്നെ ഗുരുക്കന്മാരെയും എന്നായിരുന്നു വിജയലക്ഷ്മിയുടെ മറുപടി.