കോഴിക്കോട് : ജനാധിപത്യത്തിന്റെ നാല് തൂണുകളും തകർക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി. ഗവർണർമാരെ ഉപയോഗിച്ചു സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്താനാണ് ശ്രമം. നീതിന്യായ വ്യവസ്ഥയും അപകടത്തിലാണെന്നും യെച്ചൂരി പറഞ്ഞു. ഭരണഘടനാ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സിഐടിയു സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചുരി.
അടിയന്തരാവസ്ഥക്കാലത്തും ഭരണഘടനയെ താഴ്ത്തികെട്ടുന്ന അവസ്ഥ ഉണ്ടായി. ഹിന്ദുത്വവാദത്തിന് ബദൽ മൃദു ഹിന്ദുത്വവാദം അല്ല. സോഷ്യലിസ്റ്റ് ആശയവും ചിന്താഗതിയും കൊണ്ടാണ് ഹിന്ദുത്വ ആശയത്തെ നേരിടേണ്ടത്. കേരളത്തിലെ ജനങ്ങളെ ഈ കാര്യത്തിൽ അഭിനന്ദിക്കുന്നു. ബിജെപിയെ ഒരു സീറ്റിൽ നിന്ന് പൂജ്യത്തിലേക്ക് മാറ്റിയത് കേരള ജനതയാണെന്നും യെച്ചൂരി പറഞ്ഞു.