തൃശ്ശൂര്‍ : സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിലും പ്രതിപക്ഷ പ്രതിഷേധത്തിലും നിലപാട് വ്യക്തമാക്കി. സിപിഎം ജനറല്‍ സെക്രട്ടരി സീതാറാം യെച്ചൂരി. സ്വപ്ന സുരേഷിന്റെ ആരോപണത്തിന് പിന്നിൽ ബി ജെ പി ആണെന്ന് പകൽ പോലെ വ്യക്തമാണ്.കറുപ്പ് നിറമുള്ള മാസ്കോ, വസ്ത്രങ്ങളോ ധരിക്കുന്നവരെ തടയാൻ പോലീസിന് സർക്കാർ നിർദേശം നൽകിയിട്ടില്ല.അങ്ങിനെയുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടന്നു.ബി ജെ പി ഇതര സർക്കാരുകളെ ദുർബലപ്പെടുത്താൻ കേന്ദ്ര ഏജൻസികളെ കേന്ദ്ര സർക്കാർ ദുരുപയോഗിക്കുകയാണ്.സിൽവർ ലൈൻ കേന്ദ്ര സംസ്ഥാന സംയുക്ത സംരംഭമാണ്. അനുമതി ലഭിക്കുന്ന മുറക്ക് പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും യെച്ചൂരി വ്യക്തമാക്കി