മാറിയ ജീവിത ശൈലി, വ്യായാമക്കുറവ് തുടങ്ങിയവയാണ് പലപ്പോഴും ചീത്ത കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണം. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനായി ആദ്യം ചെയ്യേണ്ടത് ഭക്ഷണക്രമത്തില്‍ ശ്രദ്ധിക്കുക എന്നതാണ്. റെഡ് മീറ്റ്, കൊഴുപ്പും മധുരവും എണ്ണയും കൂടിയ ഭക്ഷണങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ നിന്ന് ഒഴിവാക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.കൊളസ്ട്രോള്‍ കുറയ്ക്കാന്‍ രാവിലെ വെറും വയറ്റില്‍ കുടിക്കേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം…
- ഒന്ന്…
- ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തിൽ നാരങ്ങാനീരും ഒരു സ്പൂൺ ഇഞ്ചിനീരും കലർത്തി രാവിലെ വെറുംവയറ്റിൽ കുടിക്കുന്നത് ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രണവിധേയമാക്കാന്‍ സഹായിക്കും. ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും കൊളസ്‌ട്രോളിന്റെ അളവ് നിലനിർത്താൻ സഹായിക്കുന്നു.
- രണ്ട്…
- മഞ്ഞള്‍ പാലാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് രാവിലെ വെറുംവയറ്റിൽ കുടിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും.
- മൂന്ന്…
- മൂന്ന് അല്ലി വെളുത്തുള്ളി പേസ്റ്റും ഒരു സ്പൂൺ തേനും ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തിൽ കലർത്തി രാവിലെ വെറും വയറ്റിൽ കുടിക്കുന്നതും ഉയർന്ന കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും.
- നാല്…
- നെല്ലിക്ക ജ്യൂസ് ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ അടങ്ങിയ നെല്ലിക്ക ജ്യൂസ് രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
- അഞ്ച്…
- തക്കാളി ജ്യൂസാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപിന്‍ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
- ആറ്…
- ഗ്രീന്‍ ടീ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ കൊളസ്‌ട്രോള്‍ തോത് കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ രാവിലെ വെറും വയറ്റില്‍ ഗ്രീന്‍ ടീ കുടിക്കാം.
ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം നിങ്ങളുടെ ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.