വയറിലെ കൊഴുപ്പ് ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. ആരോഗ്യത്തിന് ദോഷകരമായ ഒന്നാണ് ‘വിസറൽ കൊഴുപ്പ്. കരൾ, ആമാശയം, കുടൽ എന്നിവയുടെ ആരോഗ്യത്തെയും ഈ കൊഴുപ്പ് ബാധിക്കാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. വയറിലെ കൊഴുപ്പ് അല്ലെങ്കിൽ വിസറൽ ബോഡി ഫാറ്റ് എന്ന് വിളിക്കപ്പെടുന്ന കൊഴുപ്പ് എല്ലാത്തിനേക്കാളും അപകടകരമാണ്. അടിവയറിന് ചുറ്റുമുള്ള കൊഴുപ്പ് ഹൃദയ സംബന്ധമായ അസുഖങ്ങൾ, ടൈപ്പ് 2 പ്രമേഹം, കരൾ രോഗം, കാൻസർ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ബെല്ലി ഫാറ്റ് കുറയ്ക്കാൻ ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതമാണ്. ചില പഴങ്ങൾ വയറിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു.
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന പഴങ്ങൾ…
ആപ്പിൾ…
ആപ്പിളിൽ നാരുകളും പെക്റ്റിനും ഉണ്ട്. ഇത് നല്ല ആരോഗ്യത്തിന് സഹായിക്കുകയും അമിതവണ്ണവും വയറിലെ കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യതയും കുറയ്ക്കുകയും ചെയ്യുന്നു. ആപ്പിളിൽ കലോറിയും പഞ്ചസാരയും വളരെ കുറവാണ്. ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
പീച്ച്…
പീച്ചിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം പീച്ചിൽ 1.6 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. നാരുകൾ സുഗമമായ മലവിസർജ്ജനവും ദഹനവും സുഗമമാക്കുന്നു. ശരീരഭാരം കുറയ്ക്കാൻ പ്രേരിപ്പിക്കുന്ന മെറ്റബോളിസത്തെ സജീവമാക്കുന്നതിന് ആരോഗ്യകരമായ ദഹനം അത്യാവശ്യമാണ്. 100 ഗ്രാം പീച്ചിൽ 39 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ.
പേരയ്ക്ക…
പേരയ്ക്കയുടെ ഗ്ലൈസെമിക് ഇൻഡക്സ് അല്ലെങ്കിൽ ജിഐ മൂല്യം വളരെ കുറവാണ്. ഇത് മികച്ച ഇൻസുലിൻ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയും ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യുന്നു.
പെെനാപ്പിൾ…
പൈനാപ്പിളിലും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇതിൽ ബ്രോമെലൈൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ഇതിന് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഈ എൻസൈം വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന പ്രോട്ടീനുകളെ ഉപാപചയമാക്കാൻ സഹായിക്കുന്നു.
സ്ട്രോബെറി…
സ്‌ട്രോബെറി വയറിലെ കൊഴുപ്പ് കളയാൻ വളരെ സഹായകമായേക്കാം. സ്ട്രോബെറിയിൽ അടങ്ങിയിരിക്കുന്ന നാരുകളുടെ സമ്പന്നമായ അളവ് ദഹനത്തെ നിയന്ത്രിക്കുക മാത്രമല്ല, ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും, കാരണം ഫൈബർ രക്തത്തെ പഞ്ചസാര ആഗിരണം ചെയ്യാൻ സഹായിക്കുന്നു.
കിവിപ്പഴം…
ശരീരത്തിലെ പ്രോട്ടീനുകളുടെ ദഹനത്തിന് സഹായിക്കുന്ന ആക്റ്റിനിഡൈൻ എന്നറിയപ്പെടുന്ന എൻസൈം കിവിപ്പഴത്തിലുണ്ട്. നല്ല ദഹനത്തിനും ശരീരഭാരം കുറയ്ക്കുന്നതിനും കിവിപ്പഴം സഹായിക്കുന്നു.