പൂനെ : പൂനെയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് ആറ് മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റു. പൂനെ യേര്‍വാഡയിലെ ശാസ്ത്രി നഗറിലാണ് കെട്ടിടം തകര്‍ന്നുവീണത്. പത്ത് തൊഴിലാളികള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങി കിടക്കുകയാണെന്നാണ് ചീഫ്
ഫയര്‍ ഓഫിസര്‍ സുനില്‍ ഗില്ബില് അറിയിച്ചത്. നിര്‍മാണത്തില്‍ കൃത്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാത്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിര്‍മാണ ജോലിക്കിടെ തൊഴിലാളികള്‍ക്ക് വേണ്ട വിശ്രമമോ ഇടവേളകളോ ലഭിച്ചിരുന്നില്ലെന്നാണ് എംഎല്‍എ സനില്‍ ടിംഗ്രെ പറയുന്നു. അപകടത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.