റാഞ്ചി: ജാർഖണ്ഡിലെ ഖുന്തി ജില്ലയിൽ 11 കാരിയെ പ്രായപൂർത്തിയാകാത്ത ആറ് ആൺകുട്ടികൾ ബലാത്സംഗം ചെയ്തതായി റിപ്പോർട്ട്. സംഭവത്തിൽ 10 നും 15 നും ഇടയിൽ പ്രായമുള്ള ആറ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.അയൽ ഗ്രാമത്തിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു പെൺകുട്ടി. നൃത്തപരിപാടിക്കിടെ പരിചയമുള്ള ആൺകുട്ടികളുമായി വഴക്കുണ്ടായി. രാത്രിയിൽ പരിപാടി കഴിഞ്ഞ് രണ്ട് സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങവെ പിന്നാലെത്തിയെ ആൺകുട്ടികൾ മറ്റുള്ളവരെ മർദ്ദിച്ച് പെൺകുട്ടിയെ വിജനമായ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൂട്ടബലാത്സംഗം ചെയ്തു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട അവളുടെ രണ്ട് സുഹൃത്തുക്കളാണ് പെൺകുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിച്ചത്.
രക്ഷിതാക്കൾ എത്തിയതോടെ പ്രതികൾ പെൺകുട്ടിയെ ഉപേക്ഷിച്ച്അ ഓടിരക്ഷപ്പെട്ടു. ആദ്യം മടിച്ചെങ്കിലും വ്യാഴാഴ്ച വീട്ടുകാർ പൊലീസിൽ പരാതി നൽകി. ആറ് പ്രതികളെയും കസ്റ്റഡിയിലെടുത്ത് ജുവനൈൽ ഹോമിലേക്ക് അയച്ചതായി പൊലീസ് പറഞ്ഞു.