എന്ത് ഭക്ഷണം കഴിക്കണം എന്നത് എല്ലായ്പോഴും വ്യക്തികളുടെ അഭിരുചിക്ക് അനുസരിച്ചുള്ള തീരുമാനമാണ്. പലരും പല കാരണങ്ങള്‍ കൊണ്ടാണ് ഡയറ്റ് തീരുമാനിക്കാറ്. ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടോ, സാമൂഹിക- ധാര്‍മ്മിക വശങ്ങള്‍ കണക്കിലെടുത്തോ എല്ലാം വ്യക്തികള്‍ ഡയറ്റിനെ തെരഞ്ഞെടുക്കാറുണ്ട്.
വെജിറ്റേറിയൻ ഡയറ്റ്- നോണ്‍ വെജിറ്റേറിയൻ ഡയറ്റ് എന്നിങ്ങനെ രണ്ട് വിധത്തിലുള്ള ഡയറ്റാണ് സാധാരണഗതിയില്‍ നമ്മള്‍ കാണാറ്. പച്ചക്കറി ഭക്ഷണം കഴിക്കുന്നവരും, മത്സ്യ- മാംസാദികള്‍ കഴിക്കുന്നവരും എന്നിങ്ങനെ രണ്ട് വിഭാഗം.രണ്ട് ഡയറ്റിനും അവയുടേതായ ഗുണങ്ങളും ദോഷങ്ങളും കാണും.
ഏത് ഡയറ്റ് രീതി ആയാലും നമുക്കാവശ്യമായ പോഷകങ്ങളഅ ഭക്ഷണത്തിലൂടെ ഉറപ്പുവരുത്താൻ സാധിക്കുകയെന്നതാണ് പ്രധാനം. ഇത്തരത്തില്‍ നാം നിര്‍ബന്ധമായും ഭക്ഷണത്തിലൂടെ ഉറപ്പുവരുത്തേണ്ടൊരു ഘടകമാണ് പ്രോട്ടീൻ. നമുക്ക് ആവശ്യമായ ഊര്‍ജ്ജം പകരുന്നതിനും എല്ലുകളുടെ വളര്‍ച്ചയ്ക്കും വിശപ്പിനെ ശമിപ്പിക്കുന്നതിനുമെല്ലാം പ്രോട്ടീൻ സഹായകമാണ്. അത്രയും അത്യാവശ്യമുള്ളൊരു ഘടകമെന്ന് ലളിതമായി പ്രോട്ടീനിനെ മനസിലാക്കാം.
നോൺ-വെജ് കഴിക്കുന്നവരാണെങ്കില്‍ അവര്‍ക്ക് പ്രോട്ടീൻ ലഭിക്കുന്നതിന് കുറെക്കൂടി എളുപ്പമാണ്. കാരണം മത്സ്യ- മാംസാദികളിലെല്ലാം പ്രോട്ടീൻ നല്ല രീതിയില്‍ അടങ്ങിയിരിക്കുന്നു. എന്നാല്‍ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവരാകട്ടെ, അവര്‍ക്ക് പ്രോട്ടീൻ ലഭിക്കുന്നതിനുള്ള ഉറവിടങ്ങളെ കുറിച്ച് കൃത്യമായ ധാരണയില്ലെങ്കില്‍ അവരില്‍ പ്രോട്ടീൻ അഭാവം വരാൻ സാധ്യതകളേറെയാണ്.
അതിനാല്‍ പ്രോട്ടീൻ ഉറപ്പിക്കുന്നതിനായി വെജിറ്റേറിയൻ ഡയറ്റ് പാലിക്കുന്നവര്‍ നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട ആറ് ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്…
വെജിറ്റേറിയൻ ഡയറ്റ് പാലിക്കുന്നവരാണെങ്കിലും ചിലര്‍ മുട്ട കഴിക്കാറുണ്ട്. മുട്ട പ്രോട്ടീനിന്‍റെ നല്ലൊരു സ്രോതസാണ്.
രണ്ട്…
പീനട്ട് ബട്ടര്‍ പതിവായി കഴിക്കുന്നതും പ്രോട്ടീൻ ലഭിക്കുന്നതിന് സഹായകമാണ്. ദിവസവും രണ്ട് ടീസ്പൂണ്‍ പീനട്ട് ബട്ടര്‍ കഴിച്ചാല്‍ തന്നെ മതിയാകും. കഴിയുന്നതും വീട്ടില്‍ തയ്യാറാക്കുന്ന പീനട്ട് ബട്ടര്‍ തന്നെ കഴിക്കാൻ ശ്രമിക്കുക.
മൂന്ന്…
വെള്ളക്കടല അഥവാ ചന്ന കഴിക്കുന്നതും പ്രോട്ടീൻ ലഭിക്കുന്നതിന് സഹായിക്കും. ഇതും വേവിച്ചത് അരക്കപ്പോളം കഴിച്ചാല്‍ തന്നെ ധാരാളം. സലാഡാക്കിയോ കറിയാക്കിയോ എല്ലാം വെള്ളക്കടല കഴിക്കാവുന്നതാണ്.
നാല്…
മിക്കവീടുകളിലും നിത്യവും ഉപയോഗിക്കുന്ന ഒന്നാണ് പാല്‍ പാല്‍ കഴിക്കുന്നതും പ്രോട്ടീൻ ലഭിക്കുന്നതിന് ഗുണകരമാണ്. പാല്‍ അങ്ങനെ തന്നെ കഴിക്കാൻ ഇഷ്ടപ്പെടാത്തവരാണെങ്കില്‍ അതുവച്ച് ഷേക്കോ, സ്മൂത്തിയോ, ഓട്ട്മീലോ എല്ലാം തയ്യാറാക്കി കഴിക്കാം. പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കഴിക്കുന്നതും വളരെ നല്ലതാണ്. ഇതിന് പലവിധത്തിലുള്ള ആരോഗ്യഗുണങ്ങളുമുണ്ട്.
അഞ്ച്…
വിവിധയിനം സീഡ്സും പ്രോട്ടീനിന്‍റെ നല്ല ഉറവിടമാണ്. പ്രോട്ടീൻ മാത്രമല്ല, ആരോഗ്യകരമായ കൊഴുപ്പ്- വൈറ്റമിനുകള്‍- ദാതുക്കള്‍ എന്നിവയുടെയെല്ലാം ഉറവിടമാണ് സീഡ്സ്.
ആറ്…
നട്ട്സുകളില്‍ തന്നെ ഒരുപാട് ആരോഗ്യഗുണമുള്ള ഒന്നാണ് വാള്‍നട്ട്സ്. ഇതും പ്രോട്ടീനിന്‍റെ നല്ലൊരു സ്രോതസ് തന്നെ. ദിവസവും അല്‍പം വാള്‍നട്ട്സ് കഴിക്കുന്നത് പ്രോട്ടീൻ ഇല്ലാതാകുന്ന അവസ്ഥയെ പ്രതിരോധിക്കുകയും ചെയ്യും ഒപ്പം ബുദ്ധിയുടെ പ്രവര്‍ത്തനത്തിന് അടക്കം പല കാര്യങ്ങള്‍ക്കും സഹായകമാവുകയും ചെയ്യും.