മസ്‌കറ്റ്: കനത്ത മഴയെ തുടര്‍ന്ന് ഒമാനില്‍ ആറുപേര്‍ മരിച്ചു. വിവിധ ഗവര്‍ണറേറ്റുകളിലും വാദികളിലും വീടുകളിലും കുടുങ്ങിയ 20 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ വാദികളില്‍ കുടുങ്ങിയ രണ്ടു പേരെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തി. നഖല്‍ വിലായത്തില്‍ വീട്ടില്‍ വെള്ളം കയറിയതോടെ കുടുങ്ങിയ ഒരാളെയും വാദികളില്‍ അകപ്പെട്ട 14 പേരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. മസ്‌കത്തിലെ സീബ് വിലായത്തിലെ വാദിയില്‍ നിന്ന് രണ്ടുപേരെയും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തി. റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. വാദികള്‍ മുറിച്ചു കടക്കരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.