ഡല്‍ഹി: ഡല്‍ഹിയില്‍ പതിനാറുകാരിയെ ആണ് സുഹൃത്ത് കുത്തി കൊലപ്പെടുത്തി. ഡല്‍ഹി രോഹിണിയില്‍ ആണ് സംഭവം.20 വയസ്സുള്ള സാഹിലാണ് പ്രതി. ഇയാള്‍ ഒളിവിലാണ്. സാക്ഷി എന്ന 16 കാരിയാണ് കൊല്ലപ്പെട്ടത്. ആള്‍ക്കൂട്ടത്തിന് മുന്നില്‍ വച്ചാണ് ആക്രമിച്ചത്. ഒന്നിലധികം തവണ കുത്തുകയും കല്ലുകൊണ്ട് ഇടിക്കുകയും ചെയ്തു. പൊതുജനമധ്യത്തിലാണ് കൊലപാതകം സംഭവിച്ചത്. പ്രതിക്കായി പോലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
കൊല്ലപ്പെട്ട പെണ്‍കുട്ടി ഇന്നലെ രാത്രി സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. രാത്രി വഴിയില്‍ വെച്ച് ആള്ക്കാര് നോക്കിനില്‍ക്കെയാണ് സാഹില്‍ പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി കുത്തിയത്. സാഹില്‍ കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് നിരവധി തവണ പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് ആഞ്ഞാഞ്ഞ് കുത്തി. എന്നാല്‍ സമീപത്തുണ്ടായിരുന്ന ആരും പ്രതിയെ തടഞ്ഞില്ല.