ദില്ലി : കഴിഞ്ഞ ദിവസം ആരംഭിച്ച മഴയെ തുടർന്ന് ഡൽഹിയിൽ അന്തരീക്ഷ മലിനീകരണത്തിൽ കുറവ് രേഖപ്പെടുത്തി. വായു ഗുണനിലവാരം മോശം വിഭാഗത്തിൽ നിന്ന് മിതമായ വിഭാഗത്തിലേക്ക് ഉയർന്നു. വ്യാഴാഴ്ച ഡൽഹിയിലെ വായു ഗുണനിലവാരം 258 ആയിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 26 ന് 139 രേഖപ്പെടുത്തിയതിന് ശേഷം ഡൽഹിയിലെ ഏറ്റവും മികച്ച വായു നിലവാരമാണിത്.നോയിഡയിലെ വായു നിലവാരം എ.ക്യൂ.ഐ 110-ൽ ‘മിതമായ’ വിഭാഗത്തിൽ തുടരുന്നു. ഗുരുഗ്രാമിലെ വായു ഗുണനിലവാരവും എക്യുഐ 156 ആണ്.
അതേസമയം എൻസിആർ (ഛപ്രൗള, നോയിഡ, ഗ്രേറ്റർ നോയിഡ, ഫരീദാബാദ്, ബല്ലഭ്ഗഡ്) പൽവാൾ, ഔറംഗബാദ് (ഹരിയാന) തിസാര, അൽവാർ (രാജസ്ഥാൻ) എന്നിവിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ശനിയാഴ്ച രാത്രിയോടെ ഇടിമിന്നലോട് കൂടിയ മഴ പെയ്തതിനാൽ ഡൽഹി നഗരത്തിൻ്റെ ചില ഭാഗങ്ങൾ വെള്ളക്കെട്ടിന് സാക്ഷ്യം വഹിച്ചു. തെക്കുകിഴക്കൻ ഡൽഹിയിലെ പുൽ പെഹ്‌ലാദ് പൂരിലെ അടിപ്പാത മഴയെ തുടർന്ന് വെള്ളത്തിൽ മുങ്ങി. കനത്ത മഴയെത്തുടർന്ന് കിഴക്കൻ ഡൽഹിയിലെ മണ്ഡവാലി അടിപ്പാതയിലും വെള്ളക്കെട്ടുണ്ടായി.