തിരുവനന്തപുരം : എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തിരിച്ചടി. എസ്എൻഡിപി യോഗം ബൈലോ പരിഷ്ക്കരണം ഹൈക്കോടതി അനുവദിച്ചു. എസ്എൻഡിപി ജനറൽ സെക്രട്ടറിയിലേക്ക് അധികാരം കേന്ദ്രീകരിക്കുന്നതിനെതിരെയുള്ള എറണാകുളം ജില്ലാ കോടതി ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെക്കുകയായിരുന്നു. നേരത്തെ ജില്ലാ കോടതിയുടെ ഉത്തരവ് ഹൈക്കോടതി സി൦ഗിൽ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഈ സ്റ്റേയാണ് ഇന്ന് ഡിവിഷൻ ബെഞ്ച് നീക്കിയത്.