കുവൈത്ത് സിറ്റി : കുവൈത്തില്‍ 12 സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ കസ്റ്റഡിയിലെടുത്തതായി പ്രാദേശിക മാധ്യമമായ അല്‍ – അന്‍ബ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗമാണ് ഇവരെ പിടികൂടിയത്. കസ്റ്റഡിയിലായവരില്‍ ഭൂരിപക്ഷം പേരും സ്വദേശികളാണെന്നും റിപ്പോര്‍ട്ട് പറയുന്നു. വ്യാജ പേരുകളിലെ ട്വീറ്റുകളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുക, പൊതുപ്രവര്‍ത്തകരെ അപമാനിക്കുക തുടങ്ങിയവയുടെ പേരിലാണ് നടപടി. ഇവരില്‍ ചിലരുടെ പേരില്‍ അറസ്റ്റ് വാറണ്ടുകളുമുണ്ടായിരുന്നു. ചോദ്യം ചെയ്ത ശേഷം ചിലരെ വിട്ടയച്ചതായും മറ്റ് ചിലര്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. റഖ, ഫിന്റാസ്, സബാഹ് അല്‍ സലീം, സാല്‍മിയ, മുബാറക് അല്‍ കബീര്‍ എന്നിങ്ങനെ വിവിധ സ്ഥലങ്ങളില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.