ഇന്ത്യന്‍ റെയില്‍വേയിലെ ഭക്ഷണത്തെ കുറിച്ച് പറയുമ്പോള്‍ പലരുടെയും നെറ്റി ചുളിയും. പലര്‍ക്കും മോശം അനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍, കഴിഞ്ഞ ദിവസം വന്നൊരു ട്വീറ്റ് ഇന്ത്യന്‍ റെയില്‍വേയുള്ള ഭക്ഷണത്തിന് ‘5 സ്റ്റാറാ’ണ് നല്‍കിയത്. ഇതോടെ ഇന്ത്യന്‍ റെയില്‍വേ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇന്ത്യന്‍ റെയില്‍വെ സാധാരണയായി രാവിലെയും ഉച്ചയ്ക്കും രാത്രിയിലും വെജ്, നോൺ വെജ് ഭക്ഷണങ്ങള്‍ വിതരണം ചെയ്യുന്നു. ഇതിനിടെയിലൊക്കെ ചായ, കാപ്പി മുതലായ പാനീയങ്ങളും ലഘുഭക്ഷണങ്ങളും വിതരണം ചെയ്യുന്നു. സൂപ്പ് മുതൽ ഐസ്ക്രീം വരെ ആ ഭക്ഷണ മെനുവില്‍ ഇടം പിടിച്ചിട്ടുണ്ട്. പക്ഷേ, പലരും റെയില്‍വെ ഭക്ഷണം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നെറ്റി ചുളിക്കും. കഴിയുന്നതും ട്രയിന്‍ യാത്ര ചെയ്യുമ്പോള്‍ വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടുപോകാനും ഉപദേശിക്കും. എന്നാല്‍, കഴിഞ്ഞ ദിവസം വന്നൊരു ട്വിറ്റ് ഇന്ത്യന്‍ റെയില്‍വെയുടെ ഭക്ഷണത്തെ പ്രകീര്‍ത്തിക്കുന്നതായിരുന്നു.
ട്വീറ്റ് ചെയ്തതാക്കട്ടെ സിഡ്നി സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രഫസറും സാമൂഹിക ശാസ്ത്രജ്ഞനുമായ സാല്‍വത്തോര്‍ ബാബോണ്‍സ്. അദ്ദേഹം ഇന്ത്യന്‍ റെയില്‍വേ ഭക്ഷണത്തിന് ‘ഫൈവ് സ്റ്റാര്‍’ പദവിയാണ് നല്‍കിയത്. ഇതോടൊപ്പം രാജധാനി എക്സ്പ്രസിലെ ഭക്ഷണത്തിന്റെ ചിത്രവും അദ്ദേഹം ട്വിറ്റ് ചെയ്തു. ചിത്രത്തോടൊപ്പം അദ്ദേഹം ഇങ്ങനെ എഴുതി.:” “ഇത് ഇന്ത്യയുടെ ദേശീയ റെയിൽവേയിലെ രണ്ടാം ക്ലാസ് ഭക്ഷണമാണോ? ഇത് എനിക്ക് ഫസ്റ്റ് ക്ലാസ് രുചിയാണ് ! മന്ത്രി @Ashwini Vaishnaw, എനിക്ക് വളരെ മതിപ്പുണ്ട്. നരേന്ദ്ര കുമാറിനെ നിങ്ങളുടെ അന്താരാഷ്ട്ര ബ്രാൻഡ് അംബാസഡർ ആക്കണം. രാജധാനി എക്സ്പ്രസിൽ അടുക്കളയ്ക്ക് അഞ്ച് നക്ഷത്രങ്ങൾ. – അപ്ഡേറ്റ്: സൗജന്യ ഐസ്ക്രീം!” പിന്നാലെ നിരവധി പേര് കമന്റുമായെത്തി. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ട്വിറ്റ് ലക്ഷക്കണക്കിന് പേര് ലൈക്ക് ചെയ്തു.
This is 2nd Class food on India's national railways? It tastes First Class to me! I'm very impressed, Minister @AshwiniVaishnaw. You should make Mr. Narendra Kumar your international brand ambassador. Five stars for the kitchen in the Rajdhani Express. — UPDATE: free ice cream! pic.twitter.com/9TwbnjXG7c
— Salvatore Babones (@sbabones) February 13, 2023