തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗണേഷ് കുമാര്‍ എം.എല്‍.എ ഗൂഢാലോചന നടത്തിയതായി സി.ബി.ഐ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ രൂക്ഷമായി പ്രതികരണവുമായി കോണ്‍ഗ്രസ് നേതാക്കള്‍. ഒറ്റുകാരന് ഗണേഷ് കുമാര്‍ സി.പി.എമ്മിന് വേണ്ടി ഉമ്മന്‍ചാണ്ടിക്കെതിരെ നടത്തിയത് ക്രൂരമായ ഗൂഢാലോചനയാണെന്നും ജനങ്ങളുടെ മറുപടി പുതുപ്പള്ളികൊണ്ട് തീരില്ലെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ പറഞ്ഞു.
പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെങ്കിലും യു.ഡി.എഫിനെ സംബന്ധിച്ച് നേരത്തെ ബോധ്യമുള്ള കാര്യങ്ങളാണ് ഇതെല്ലാം. കേരളം കണ്ടതില്‍ വെച്ച് ഏറ്റവും ക്രൂരവും നാണംകെട്ടതുമായ രാഷ്ട്രീയ ഗൂഢാലോചനയാണ് സോളാര്‍ കേസില്‍ നടന്നതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ഗണേഷ് കുമാറിന്റെ പൊതുജീവിതം തന്നെ ഉമ്മന്‍ചാണ്ടി എന്ന മനുഷ്യന്റെ ഔദാര്യത്തിന്റെ ഫലമായിട്ടാണ് എന്ന് എല്ലാവര്ക്കും അറിയാം. കൂടെ നിന്ന് ഒറ്റിയതില്‍ സമാനതകളില്ലാത്ത ചരിത്രമാണ് അദ്ദേഹത്തിനുള്ളതെന്നും ഷാഫി പറഞ്ഞു. മന്ത്രി സ്ഥാനം കിട്ടുമോ ഇല്ലയോ എന്ന ആശങ്കയില്‍ ഇടതുപക്ഷത്തിനെതിരെ കയ്യടിക്ക് വേണ്ടി പറയുന്ന ഒന്ന് രണ്ട് വാചകങ്ങള്‍ക്കപ്പുറത്തേക്ക് യു.ഡി.എഫിലേക്ക് ഒരു കണ്ണെറിയാനാണ് ഗണേഷ് കുമാറിന്റെ ഭാവമെങ്കില്‍ അതിന് ഏതെങ്കിലും നേതാവ് കണ്ണോ കാതോ കൊടുക്കുന്നുണ്ടെങ്കില്‍ അത് യൂത്ത് കോണ്‍ഗ്രസ് നടത്തിക്കില്ലെന്ന് ഷാഫി പറമ്പില്‍ തുറന്നടിച്ചു.