കൊച്ചി : എറണാകുളത്ത് സ്വന്തം അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച മകന് അറസ്റ്റില്‍. എറണാകുളം പുത്തന്‍വേലിക്കര തുരുത്തിപ്പുറം സ്വദേശി ഫ്രാന്‍സിസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 73 വയസുള്ള അമ്മ തന്നെ സഹായിക്കുന്നില്ലെന്ന് പറഞ്ഞ് ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അമ്മയെ ഫ്രാന്‍സിസ് ക്രൂരമായി മര്‍ദ്ദിക്കുകയും മുടിക്കുത്തിന് പിടിച്ച് തലയിലിടിക്കുകയും, ഭിത്തിയില്‍ പലപ്രാവശ്യം തലയിടിപ്പിക്കുകയും ചെയ്തു. തന്നെ അമ്മ വീട്ടുജോലികളിലടക്കം സഹായിക്കുന്നില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം. തുടര്‍ന്ന് വീടിന്റെ വാതിലും, ടെലിവിഷനും ഫ്രാന്‍സിസ് അടിച്ചു തകര്‍ത്തു. കഴിഞ്ഞ 17-ാം തീയതി രാത്രി 8 മണിക്കാണ് സംഭവം. സംഭവത്തിന് ശേഷം ഒളിവില്‍പോയ ഇയാളെ കോട്ടയത്ത് നിന്നാണ് പോലീസ് പിടികൂടിയത്.