കൊച്ചി: കൊച്ചി ചമ്പക്കരയില്‍ അമ്മയെ മകന് വെട്ടിക്കൊന്നു. 75കാരിയായ അച്ചാമയാണ് കൊല്ലപ്പെട്ടത്. മകന് വിനോദ് എബ്രഹാമിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മാനസികാസ്വസ്ഥ്യം ഉള്ളയാളാണ് വിനോദ് എന്നാണ് വിവരം. ഫ്ലാറ്റിനുള്ളിലെ ബഹളം കേട്ട് അയല്‍വാസികളാണ് പോലീസിനെ വിവരം അറിയിച്ചത്. സ്ത്രീയുടെ നിലവിളി ഉള്ളില്‍ നിന്ന് കേട്ടതായി അയല്‍വാസികള്‍ പറയുന്നു. പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്തു കയറിയപ്പോഴേക്കും വൃദ്ധയെ മകന് കൊലപ്പെടുത്തിയിരുന്നു.