ന്യൂഡൽഹി: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം കരുണാനിധിയുടെ 100ാം ജൻമദിനാചരണത്തിൽ പങ്കെടുത്ത് മുതിർന്ന കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും.കരുണാനിധിയുമായി നിരവധി തവണ കൂടിക്കാഴ്ച നടത്താനും അദ്ദേഹത്തിന്റെ വാക്കുകൾ നേരിട്ട് കേൾക്കാനും സാധിച്ചിട്ടുണ്ടെന്നും അത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും സോണിയ ഗാന്ധി പറഞ്ഞു. അദ്ദേഹത്തെ കണ്ടുമുട്ടിയത് തന്നെ വലിയ ഭാഗ്യമായി കരുതുന്നുവെന്നും സോണിയ പറഞ്ഞു. രാഹുൽ ഗാന്ധി കരുണാനിധിയുടെ സ്മാരകത്തിൽ പുഷ്ഷാലങ്കാരം നടത്തി.