ന്യൂഡൽഹി : കോൺഗ്രസ് അധ്യക്ഷയായി സോണിയ ഗാന്ധി തുടരും. 5 സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ദയനീയമായി പരാജയപ്പെട്ട സാഹചര്യത്തിൽ നേതൃതലത്തിൽ മാറ്റമുണ്ടാകുമെന്നു റിപ്പോർട്ടുണ്ടായിരുന്നു. നാലു മണിക്കൂറോളം നീണ്ട പ്രവർത്തക സമിതി യോഗം, സോണിയയുടെ നേതൃത്വത്തിൽതന്നെ മുന്നോട്ടു പോകാമെന്നു തീരുമാനിച്ചു. തിരഞ്ഞെടുപ്പ് ഫലം ആശങ്കാജനകമാണെന്നും തന്ത്രങ്ങൾ പിഴച്ചെന്നും യോഗം അഭിപ്രായപ്പെട്ടു.