കേപ്ടൗൺ: വനിത ട്വന്‍റി 20 ലോകകപ്പിന്‍റെ പുതിയ ചാമ്പ്യന്‍മാരെ ഇന്നറിയാം. ഫൈനലിൽ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയ ആതിഥേയരും ആദ്യ ഫൈനല്‍ കളിക്കുന്നവരുമായ ദക്ഷിണാഫ്രിക്കയെ നേരിടും. കേപ്ടൗണിലെ ന്യൂലന്‍ഡ്സ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് ആറരയ്ക്കാണ് മത്സരം. ആറാം കിരീടം ലക്ഷ്യമിട്ട് ഓസ്ട്രേലിയ ഇറങ്ങുമ്പോൾ ആദ്യ കിരീടമാണ് ആതിഥേയരായ ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം. സെമിയില്‍ ടീം ഇന്ത്യയെ തോൽപ്പിച്ചാണ് ഓസ്ട്രേലിയ ഫൈനലിലെത്തിയത്. കരുത്തരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക കലാശപ്പോരിന് യോഗ്യത നേടുകയായിരുന്നു.
കണക്കിലെ കളികള്‍
ബിഗ് ടൂർണമെന്‍റുകളിലെ കരുത്തായ ഓസ്ട്രേലിയയെ തോല്‍പിക്കുക സ്വന്തം നാട്ടിലെങ്കിലും ദക്ഷിണാഫ്രിക്കയ്ക്ക് എളുപ്പമാവില്ല. കഴിഞ്ഞ രണ്ട് ലോകകപ്പിലും ഓസീസായിരുന്നു ജേതാക്കള്‍. ഇതുവരെ ഇരു ടീമുകളും ആറ് തവണ ഏറ്റവുമുട്ടിയപ്പോൾ എല്ലാ മത്സരങ്ങളിലും ഓസ്ട്രേലിയ ജേതാക്കളായി. എന്നാൽ സ്വന്തം കാണികളുടെ മുന്നിൽ കളിക്കുന്നതിന്‍റെ ആത്മവിശ്വാസത്തിൽ ഇംഗ്ലണ്ടിനെ പോലെ ഓസ്ട്രേലിയയേയും അട്ടിമറിക്കാമെന്ന പ്രതീക്ഷയിലാണ് ദക്ഷിണാഫ്രിക്ക. ആതിഥേയരായ പ്രോട്ടീസ് ഫൈനല്‍ കളിക്കുന്നു എന്നതിനാല്‍ മത്സരത്തിന്‍റെ ടിക്കറ്റുകളെല്ലാം 24 മണിക്കൂറിന് മുമ്പേ വിറ്റുപോയിട്ടുണ്ട്. ഇതിനാല്‍ ന്യൂലന്‍ഡ്സില്‍ നിറഞ്ഞ കാണികള്‍ക്ക് മുമ്പിലായിരിക്കും ദക്ഷിണാഫ്രിക്ക-ഓസീസ് കിരീടപോരാട്ടം.
ദക്ഷിണാഫ്രിക്ക സാധ്യതാ ഇലവന്‍: Laura Wolvaardt, Tazmin Brits, Marizanne Kapp, Sune Luus (capt), Chloe Tryon, Anneke Bosch, Nadine de Klerk, Sinalo Jafta, Shabnim Ismail, Ayabonga Khaka, Nonkululeko Mlaba
ഓസ്ട്രേലിയ സാധ്യതാ ഇലവന്‍: Alyssa Healy, Beth Mooney, Meg Lanning (capt), Ashleigh Gardner, Grace Harris, Ellyse Perry, Tahlia McGrath, Georgia Wareham, Jess Jonassen, Megan Schutt, Darcie Brown