ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം വൈകുന്നു. കളി നടക്കുന്ന സെഞ്ചൂറിയനില്‍ കനത്ത മഴ പെയ്യുകയാണ്. ഇതോറ്റെ രണ്ടാം ദിനം ആദ്യ സെഷന്‍ പൂര്‍ണമായും നഷ്ടപ്പെട്ടു. താരങ്ങള്‍ ഇപ്പോള്‍ ഉച്ചഭക്ഷണത്തിനു പിരിഞ്ഞു. മഴ മാറിയാലും ഔട്ട്ഫീല്‍ഡിലെ നനവ് മറ്റൊരു പ്രശ്‌നമാവും. അതുകൊണ്ട് തന്നെ ഇന്ന് കളി നടക്കാനുള്ള സാധ്യത വളരെ വിരളമാണ്. ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് എന്ന നിലയിലായിരുന്നു. 122 റണ്‍സ് നേടി പുറത്താവാതെ നില്‍ക്കുന ഓപ്പണര്‍ കെഎല്‍ രാഹുലാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിനു ചുക്കാന്‍ പിടിച്ചത്. ഇന്ത്യയുടെ മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത് ലുനിസാനി എങ്കിഡിയാണ്.
ഗംഭീര തുടക്കമാണ് കെഎല്‍ രാഹുലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് ഇന്ത്യക്ക് നല്‍കിയത്. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് ഒരു അവസരവും നല്‍കാതെ മുന്നേറിയ സഖ്യം 117 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടില്‍ പങ്കാളിയായി. 60 റണ്‍സെടുത്ത അഗര്‍വാളിനെ പുറത്താക്കിയ ലുങ്കിസാനി എങ്കിഡിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. തൊട്ടടുത്ത പന്തില്‍ ചേതേശ്വര്‍ പൂജാര (0) ഗോള്‍ഡന്‍ ഡക്കായി.