ന്യൂയോർക്ക് : സ്‌പേസ് എക്‌സ് സ്റ്റാർഷിപ് രണ്ടാം പരീക്ഷണം പൂർത്തിയായി. ബഹിരാകാശത്ത് എത്തിയ ശേഷം റോക്കറ്റ് പൊട്ടിത്തെറിച്ചു. റോക്കറ്റിലെ ഫ്ലൈറ്റ് ടെർമിനേഷൻ സിസ്റ്റം തന്നെ റോക്കറ്റിനെ നശിപ്പിക്കുകയായിരുന്നു. എന്താണ് റോക്കറ്റ് പൊട്ടിത്തെറിക്കാൻ കാരണം എന്ന് വ്യക്തമായിട്ടില്ല. ഇന്ത്യൻ സമയം ആറരയോടെ ആയിരുന്നു വിക്ഷേപണം നടത്തിയത്. പരീക്ഷണം 85 ശതമാനം വിജയം എന്ന് സ്‌പേസ് എക്‌സ് അറിയിച്ചു. സ്‌പേസ് എക്‌സ് സംഘത്തെ നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ അഭിനന്ദിച്ചു. സ്‌പേസ് എക്സും നാസയും ഒരുമിച്ച് ചന്ദ്രനും ചൊവ്വയും കടന്ന് യാത്ര ചെയ്യും എന്ന് ബിൽ പറഞ്ഞു.