കോഴിക്കോട് : ജനപ്രതിനിധികൾ പാലിക്കേണ്ട ചില മര്യാദകൾ ഉണ്ട് . അത് പാലിക്കണമെന്ന് സ്പീക്കർ എ എൻ ഷംസീർ . ഇല്ലെങ്കിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകും. അതിൽ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല . നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ് . എൽദോസ് കുന്നപ്പിള്ളിയുടെ അറസ്റ്റിന് സ്പീക്കറുടെ അനുമതി വേണ്ടെന്നും സ്പീക്കർ പറഞ്ഞു ബലാത്സംഗ പരാതിയിൽ എൽദോസിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തെക്കുറിച്ചുള്ള ചോദ്യത്തോടാണ് സ്പീക്കർ എ എൻ ഷംസീറിന്റെ പ്രതികരണം.