തിരുവനന്തപുരം: ഐടി പാര്‍ക്കുകളില്‍ ജീവനക്കാര്‍ക്കും അതിഥികള്‍ക്കും പ്രവൃത്തി സമയത്തിനുശേഷമുള്ള വിനോദവേളകളില്‍ മദ്യം നൽകുന്നതിന് പ്രത്യേക ചട്ടം കൊണ്ടുവരും. വിദേശമദ്യചട്ടത്തിനു കീഴിലാണ് പ്രത്യേക ചട്ടം കൊണ്ടുവരുന്നത്.
ഐടി പാർക്കുകളിൽ വിനോദത്തിനായി നീക്കിവയ്ക്കുന്ന പ്രത്യേക സ്ഥലങ്ങളിൽ ലൈസൻസ് അനുവദിച്ച് മദ്യം വിതരണം ചെയ്യാനാണ് തീരുമാനം. പ്രവൃത്തി സമയത്ത് മദ്യപിക്കാനാകില്ല. നിയമത്തിലൂടെ ഇത് ഉറപ്പാക്കും. ജീവനക്കാർ മദ്യം ഉപയോഗിച്ചു കഴിഞ്ഞാൽ ഓഫിസിലേക്കു കയറാതിരിക്കാനുള്ള കർശന നിർദേശങ്ങൾ ഉണ്ടാകുമെന്ന് ചട്ടങ്ങൾ രൂപീകരിക്കുന്ന നികുതി വിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കി.