തിരുവനന്തപുരം: കൊച്ചുവേളിയില്‍നിന്ന് ബെംഗളൂരുവിലേക്ക് സ്പെഷല്‍ ട്രെയിന്‍. കൊച്ചുവേളി-ബെംഗളൂരു എസ്എംവിടി സ്പെഷല്‍ (06211) ഞായറാഴ്ചകളില്‍ വൈകിട്ട് 5ന് കൊച്ചുവേളിയില്‍നിന്നു പുറപ്പെട്ടു പിറ്റേന്ന് രാവിലെ 10ന് ബെംഗളൂരുവിലെത്തും. മടക്ക ട്രെയിന്‍ (06212) തിങ്കളാഴ്ചകളില്‍ ഉച്ചയ്ക്ക് 1ന് ബെംഗളൂരുവില്‍നിന്നു പുറപ്പെട്ടു പിറ്റേന്ന് 6.50ന് കൊച്ചുവേളിയിലെത്തും.
സെക്കന്‍ഡ് എസി-2, തേഡ് എസി-6, സ്ലീപ്പര്‍-6, ജനറല്‍ സെക്കന്‍ഡ്-3 എന്നിങ്ങനെയാണു കോച്ചുകളുണ്ടാകുക. സ്റ്റോപ്പുകള്‍: കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പുര്‍, ഈറോഡ്, സേലം, ധര്‍മപുരി, ഹൊസൂര്‍. ബുക്കിങ് ആരംഭിച്ചു.