• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, December 16, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നിരവധി മോഷണ കേസുകളിലെ പ്രതി സ്പൈഡർ സാബു പിടിയിൽ

by Web Desk 06 - News Kerala 24
August 10, 2023 : 8:10 am
0
A A
0
നിരവധി മോഷണ കേസുകളിലെ പ്രതി സ്പൈഡർ സാബു പിടിയിൽ

കോഴിക്കോട്: കൊലപാതക കേസിലും സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി ഭവനഭേദന കേസുകളിലും പ്രതി പിടിയിൽ. വയനാട് സുൽത്താൻ ബത്തേരി കുപ്പാടി  പ്ലാമൂട്ടിൽ വീട്ടിൽ സ്പൈഡർ സാബു  എന്ന സാബു (52) വി നെയാണ് സിറ്റി പൊലീസ് കമ്മീഷണർ ഡിഐജി. രാജ്പാൽമീണ ഐപിഎസിന്റെ നിർദേശപ്രകാരം ഡെപ്യൂട്ടി കമ്മീഷണർ കെഇ ബൈജു ഐ പി എസിന്റെ കീഴിലുള്ള കോഴിക്കോട് സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ഇൻസ്പെക്ടർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള നല്ലളം പൊലീസും ചേർന്ന് പിടികൂടിയത്.

2001 -ൽ കോഴിക്കോട് കോട്ടൂളിയിലെ വീട്ടിൽ മോഷണം നടത്തുന്നതിനിടെ വീട്ടുടമസ്ഥനായ അഡ്വ. ശ്രീധരകുറുപ്പിനെ അതിക്രൂരമായി വെട്ടി കൊലപ്പെടുത്തുകയും,ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ   ജീവപര്യന്തം ശിക്ഷിച്ച പ്രതിയാണ് സാബു. കേസിൽ ഒൻപത് വർഷം ജയിലിൽ കഴിഞ്ഞ് 2020 ൽ കൊറോണ സമയത്ത് തടവ് പുള്ളികൾക്ക് അനുവദിച്ച  ഇളവ് മുതലെടുത്ത് രണ്ടാളുടെ ജാമ്യത്തിൽ പുറത്തിറങ്ങി  മുങ്ങുകയായിരുന്നു. ഇതേ കേസിലെ മറ്റൊരു പ്രതിയായ ബിജുവിനെ മംഗലാപുരത്ത് നിന്നും പൊലീസ് ഈയിടെ പിടികൂടിയിരുന്നു. ജാമ്യത്തിലിറങ്ങിയതിനു ശേഷം സാബു എറണാകുളത്ത് താമസിച്ച് ആലുവ, പെരുമ്പാവൂർ, കൊടുങ്ങല്ലൂർ, നോർത്ത് പറവൂർ, പെരിന്തൽമണ്ണ ഭാഗങ്ങളിൽ നിരവധി മോഷണങ്ങൾ നടത്തിയിരുന്നു. പിന്നീട് കർണ്ണാടകയിലെ ധർമ്മസ്ഥലക്ക് അടുത്തുള്ള ബെൽത്തങ്ങാടിയിൽ ഒളിവിൽ താമസിച്ചു കൊണ്ട്  സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി ഭവനഭേദനങ്ങൾ നടത്തുകയുമായിരുന്നു.

ജില്ലയിൽ മോഷണം കൂടി വന്ന സാഹചര്യത്തിൽ ജില്ലാ പൊലീസ് മേധാവി രാജ് പാൽമീണ ഐപിഎസ് ഡെപ്യൂട്ടി കമ്മീഷണർ കെ.ഇ ബൈജു ഐ പി എസ് നേതൃത്വം നൽകുന്ന സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പിന് ഇതുമായി ബന്ധപ്പെട്ട് മുൻകുറ്റവാളികളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ പ്രത്യേക നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞ ജൂൺ മാസം നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെറുവണ്ണൂരിലെ മോഷണം നടത്തിയതിൽ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതി സാബു ആണെന്ന് തിരിച്ചറിയുകയും ചെയ്തു. തുടർന്ന്  സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് നടത്തിയ അന്വേഷണത്തിൽ സാബു ദക്ഷിണ കർണ്ണാടകയിലെ ധർമ്മസ്ഥലത്തിനടുത്ത ബെൽത്തങ്ങാടിയിൽ മറ്റൊരു പേരിൽ താമസിക്കുന്നുണ്ടെന്ന് മനസ്സിലായി.

സാബുവുമായി ബന്ധമുള്ളവരെ രഹസ്യമായി നിരീക്ഷിക്കുകയും ബാഗ്ലൂരിൽ ഇടക്കിടെ വരാറുണ്ടെന്ന വിവരം ലഭിക്കുകയും  ചെയ്തു. ബാഗ്ലൂരിൽ സാബു വരാറുള്ള ഇടവേളകളും താമസസ്ഥലവും മനസ്സിലാക്കിയ അന്വേഷണസംഘം കഴിഞ്ഞ ദിവസം ബാംഗ്ലൂരിൽ എത്തി അന്വേഷണം നടത്തിയിരുന്നു. തുടർന്ന് സാബു കേരളത്തിലേക്ക് കടന്നിട്ടുണ്ടെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് വച്ച് വാഹനം തടഞ്ഞ്  പിടികൂടുകയായിരുന്നു. അറസ്റ്റിനു ശേഷം തെളിവുകളുടെ അടിസ്ഥാനത്തിൽ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും വയനാട്ടിൽ പത്ത് വർഷത്തോളം താമസിച്ചെന്നും പിന്നീട് ബാംഗ്ലൂരിലേക്ക് താമസം മാറിയതായും സംസ്ഥാനത്തിനകത്തും പുറത്തുമായി ചെയ്ത നിരവധി മോഷണങ്ങളെ കുറിച്ച് പൊലീസിനോട് സമ്മതിക്കുകയും ചെയ്തു.

2014 ൽ പന്നിയങ്കര സ്റ്റേഷൻ പരിധിയിൽ ഒരു വീട്ടിൽ നിന്നും 50000/- രൂപ, കസബ സ്റ്റേഷൻ പരിധിയിലെ ആഴ്ചവട്ടം സ്കൂളിൽ നിന്നും പണവും, മൊബൈൽ ഫോണും, അടുത്ത കാലത്തായി വടകര കുഞ്ഞിപ്പള്ളിയിലെ ഒരു വീട്ടിൽ നിന്നും ആ പവൻ സ്വർണ്ണവും, മാഹി പള്ളിയുടെ സമീപത്തെ ഒരു വീട്ടിൽനിന്നും സ്വർണ്ണവും പണവും കവർന്ന കേസുൾപ്പെടെ അൻപതോളം പുതിയ മോഷണങ്ങൾ നടത്തിയതായും പ്രതി പൊലീസിനോട് സമ്മതിച്ചു. ഇതിൽ തമിഴ്നാട്ടിലെ മേട്ടുപാളയത്തെ വീടും, തിരുപ്പൂർ വിദ്യാനഗറിലുള്ള കടയും, കർണാടക ബൽഗാമിലുള്ള വീടും കൂടാതെ കണ്ണൂർ, കോഴിക്കോട്സിറ്റി, റൂറൽ, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം എന്നീ ജില്ലകളിലെയും കേസുകൾ ഉൾപ്പെടുന്നു. അടച്ചിട്ട ആഡംഭര വീടുകളാണ് ഇയാൾ ഉന്നം വെക്കാറുള്ളത്. മോഷണം നടത്തുമ്പോൾ മാരകായുധങ്ങൾ കൈവശം വെക്കുന്ന പ്രതി ചെറുക്കുന്നവരെ അപായപ്പെടുത്താനും മടിക്കില്ല. മോഷണമുതൽ വിറ്റുകിട്ടുന്ന പണം ആഡംഭര ജീവിതത്തിനും,ഗോവയിലെ കാസനോവകളിൽ ചൂതാട്ടത്തിനുംമറ്റും ഉപയോഗിക്കാറാണ്പതിവ്. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് അസി.കമ്മീഷണർ സിദ്ധിഖ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മിത്ത് പരാമര്‍ശം; നിയമസഭയിലേക്ക് ബിജെപിയുടെ നാമജപ പദയാത്ര

Next Post

മണിപ്പൂരില്‍ നിന്ന് അസം റൈഫിള്‍സിനെ പിന്‍വലിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മെയ്‌തെയ് വിഭാഗം

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
മണിപ്പൂരില്‍ നിന്ന് അസം റൈഫിള്‍സിനെ പിന്‍വലിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മെയ്‌തെയ് വിഭാഗം

മണിപ്പൂരില്‍ നിന്ന് അസം റൈഫിള്‍സിനെ പിന്‍വലിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മെയ്‌തെയ് വിഭാഗം

‘സിപിഐഎമ്മിൽ സ്ഥാനാർത്ഥികൾക്ക് ദാരിദ്ര്യമായോ ?’; വിവാദങ്ങളോട് പ്രതികരിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ

‘സിപിഐഎമ്മിൽ സ്ഥാനാർത്ഥികൾക്ക് ദാരിദ്ര്യമായോ ?’; വിവാദങ്ങളോട് പ്രതികരിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ

വാടക നല്‍കിയില്ല, വീടൊഴിയാന്‍ സാവകാശം ചോദിച്ചു, വാടക്കാരെ ആക്രമിച്ച് വീട്ടുടമയും കൂട്ടാളിയും; അറസ്റ്റ്

വാടക നല്‍കിയില്ല, വീടൊഴിയാന്‍ സാവകാശം ചോദിച്ചു, വാടക്കാരെ ആക്രമിച്ച് വീട്ടുടമയും കൂട്ടാളിയും; അറസ്റ്റ്

വാച്ച് ഹിസ്റ്ററി ഓഫാക്കിയോ? യൂട്യൂബ് ഹോം പേജില്‍ വിഡിയോകള്‍ കാണില്ല

വാച്ച് ഹിസ്റ്ററി ഓഫാക്കിയോ? യൂട്യൂബ് ഹോം പേജില്‍ വിഡിയോകള്‍ കാണില്ല

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് ; 7 പേര്‍ അറസ്റ്റില്‍

കിടപ്പുരോഗിയായ അമ്മയെ കട്ടിലിൽ തലയിടിപ്പിച്ച് കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In