തിരുവനന്തപുരം : കാര്യവട്ടത്ത് നടക്കാനിരിക്കുന്ന ഇന്ത്യ – ശ്രീലങ്ക ഏകദിന മൽസരത്തിലെ ടിക്കറ്റ് നിരക്ക് വർദ്ധനയിൽ ന്യായീകരണവുമായി കായിക മന്ത്രി വി അബ്ദുറഹ്മാൻ. എന്തിന് നികുതി കുറയ്ക്കണം എന്ന് മന്ത്രി ചോദിച്ചു. കഴിഞ്ഞ തവണ നികുതി ഇളവ് നൽകിയിട്ടും ജനങ്ങൾക്ക് ഗുണം കിട്ടിയില്ല. ജീവിതത്തിൽ ടിക്കറ്റെടുത്ത് കളി കാണാത്തവരാണ് വിമർശിക്കുന്നത്. സർക്കാരിന് കിട്ടേണ്ട പണം കിട്ടണമെന്നും അബ്ദുറഹ്മാൻ പറഞ്ഞു.
നികുതിപ്പണം കായിക മേഖലയിൽ തന്നെ ഉപയോഗിക്കും. പട്ടിണി കിടക്കുന്നവൻ കളി കാണാൻ പോകേണ്ട. നികുതിപ്പണം കൊണ്ട് മുട്ടത്തറയിൽ ഫ്ലാറ്റ് നിർമ്മിക്കാമെന്നും മന്ത്രിയുടെ ന്യായീകരണം. കഴിഞ്ഞ തവണ ടിക്കറ്റ് നിരക്ക് കൂട്ടി പണം മുഴുവൻ ബിസിസിഐ കൊണ്ടു പോയെന്നും മന്ത്രി പറഞ്ഞു.