ന്യൂഡൽഹി : ഗുസ്തി താരങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കാനുള്ള കായികമന്ത്രാലത്തിന്‍റെ മേൽനോട്ടസമിതി ഇന്ന് രൂപീകരിക്കും. അന്വേഷണ സമയത്ത് ഫെഡറേഷന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങൾ ഈ സമിതിയായിരിക്കും നിര്‍വഹിക്കുക. സമിതി നാലാഴ്‌ചയ്‌ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കും.
ഗുസ്‌തി താരങ്ങൾ ഉന്നയിച്ച എല്ലാ ആരോപങ്ങളും കൃത്യമായി അന്വേഷിച്ച് വിശദമായ റിപ്പോർട്ട് ആയിരിക്കും മേൽനോട്ട സമിതി കായിക മന്ത്രാലയതിന് സമർപ്പിക്കുക. ലൈംഗികാതിക്രമം നേരിട്ടുവെന്ന് പറയുന്ന താരങ്ങളിൽ നിന്നും മൊഴിയെടുക്കും. റിപ്പോട്ട് പരിശോധിച്ച ശേഷമായിക്കും ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷണനെതിരെയുള്ള നടപടികളിലേക്ക് കടക്കൂ. അന്വേഷണം പൂർത്തിയാകുന്നവരെ സ്ഥാനത്തു നിന്നും മാറി നിൽക്കാൻ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.