• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, December 14, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ചാര ഉപഗ്രഹ വിക്ഷേപണം വിജയകരം, മകൾക്കും ഭാര്യയ്ക്കുമൊപ്പം ശാസ്ത്രജ്ഞർക്ക് സ്വീകരണവുമായി കിം

by Web Desk 06 - News Kerala 24
November 25, 2023 : 10:15 am
0
A A
0
ചാര ഉപഗ്രഹ വിക്ഷേപണം വിജയകരം, മകൾക്കും ഭാര്യയ്ക്കുമൊപ്പം ശാസ്ത്രജ്ഞർക്ക് സ്വീകരണവുമായി കിം

പ്യോംങ്യാംഗ്: ചാര ഉപഗ്രഹ വിക്ഷേപണത്തിൽ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് ഉത്തര കൊറിയയുടെ ഭരണാധികാരി കിം ജോങ് ഉൻ. ബഹിരാകാശ മുന്നേറ്റത്തിന്‍റെ പുതുയുഗമെന്ന് കിം ഉപഗ്രഹ വിക്ഷേപണത്തെ വിശേഷിപ്പിച്ചത്. പ്രതിരോധ പരിശീലനത്തിലെ നാഴിക കല്ലെന്നാണ് വിക്ഷേപണത്തിന് പിന്നാലെ കിമ്മിന്റെ പ്രതികരണം. ചൊവ്വാഴ്ചയാണ് ഉത്തര കൊറിയ ചാര ഉപഗ്രഹം വിക്ഷേപിച്ചത്. വിക്ഷേപണം വിജയകരമെന്നാണ് ഉത്തര കൊറിയ വിശദമാക്കുന്നത്. അതേസമയം ദൗത്യം വിജയമെന്ന് വിധിയെഴുതാറായിട്ടില്ലെന്നാണ് തെക്കൻ കൊറിയയുടെ നിരീക്ഷണം.

നേരത്തെ രണ്ട് തവണ ചാര ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടിരുന്നു. വ്യാഴാഴ്ചയാണ് കിം ശാസ്ത്രജ്ഞർക്കും സാങ്കേതിക വിദഗ്ധർക്കും സ്വീകരണം നൽകിയതെന്നാണ് ഔദ്യോഗിക വാർത്താ ഏജന്‍സിയായ കെസിഎന്‍എ വിശദമാക്കുന്നത്. ഭാര്യ രി സോൾ ജുവിനും മകൾ കിം ജു ഏയ്ക്കും ഒപ്പമായിരുന്നു സ്വീകരണത്തിന് കിം എത്തിയതെന്നാണ് റിപ്പോർട്ട്. ചാര ഉപഗ്രഹം കൈവശമുള്ളത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജ്ജമാകുമെന്നാണ് കിമ്മിന്റെ വിലയിരുത്തൽ. ലോകത്തുള്ള ഏത് രാജ്യത്തിനെതിരെ വേണമെങ്കിലും ആക്രമണത്തിന് സേനയെ സജ്ജരാക്കാന്‍ സാറ്റലൈറ്റ് സഹായത്തോടെ കഴിയുമെന്നാണ് ഉത്തര കൊറിയൻ നേതാവ് കിം ടോക് ഹുന്‍ പ്രതികരിച്ചത്.

ഉത്തര കൊറിയയുടെ സൈനികപരമായ പഞ്ചവത്സര പദ്ധതിയിൽ സുപ്രധാനമായതായിരുന്നു ചാര ഉപഗ്രഹം സജ്ജമാക്കുന്നത്. അമേരിക്കയുടേയും ദക്ഷിണ കൊറിയയുടേയും കൊറിയന്‍ ഉപദ്വീപിലെ നീക്കങ്ങള്‍ അറിയാന്‍ ഉപഗ്രഹം സഹായിക്കുമെന്നാണ് ഉത്തര കൊറിയ വിലയിരുത്തുന്നത്. വിക്ഷേപണത്തിന് മണിക്കൂറുകള്‍ക്ക് പിന്നാലെ ഗുവാമിലെ യുഎസ് സൈനിക താവളത്തിന്റെ ചിത്രങ്ങൾ വിലയിരുത്തുന്നതായി ഉത്തര കൊറിയന്‍ ഔദ്യോഗിക മാധ്യമം വിശദമാക്കിയിരുന്നു. അമേരിക്കയും ജപ്പാനും യുഎന്നുമടക്കം ഉത്തര കൊറിയയും ഉപഗ്രഹ വിക്ഷേപണത്തെ അപലപിച്ചിട്ടുണ്ട്. റഷ്യയിൽ നിന്ന് ഉത്തര കൊറിയയ്ക്ക് സഹായം ലഭിച്ചതായുള്ള ദക്ഷിണ കൊറിയന്‍ ആരോപണങ്ങൾക്ക് മൂർച്ച കൂട്ടുന്നതാണ് ചാര ഉപഗ്രഹത്തിന്റെ വിക്ഷേപണ വിവരം.

സെപ്തംബർ മാസത്തിൽ കിം റഷ്യ സന്ദർശിച്ചിരുന്നു. ഈ സന്ദർശനത്തിൽ സാറ്റലൈറ്റ് നിർമ്മാണത്തിൽ പുടിൻ ഉത്തര കൊറിയയ്ക്ക് സഹായം വാഗ്ദാനം ചെയ്തിരുന്നു. മൂന്നാമത്തെ പരിശ്രമത്തിലാണ് മാലിഗ്യോംഗ് 1 എന്ന സാറ്റലൈറ്റ് വിജയകരമായി വിക്ഷേപിക്കുന്നത്. നേരത്തെ മെയ് മാസത്തിലും ഓഗസ്റ്റ് മാസത്തിലും ഉത്തര കൊറിയയുടെ ചാര ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എനിക്കെതിരെയുള്ള പരാതി രാഷ്ട്രീയ പ്രേരിതം, ആർക്കും പണം നൽകാനില്ല : മന്ത്രി അഹമ്മദ് ദേവർ കോവിൽ

Next Post

ദുഷ്ടശക്തികളിൽ നിന്ന് മോചിപ്പിക്കാമെന്ന് പറഞ്ഞ് അമ്മയെ മതംമാറ്റി ; മകന്റെ പരാതിയിൽ മന്ത്രവാദിക്കെതിരെ കേസ്

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
മദ്യലഹരിയിൽ ഔദ്യോഗിക വാഹനം ഓടിച്ച പൊലീസുകാര്‍ അഞ്ച് ബൈക്കുകളും ഒരു കാറും ഇടിച്ചുതെറിപ്പിച്ചു

ദുഷ്ടശക്തികളിൽ നിന്ന് മോചിപ്പിക്കാമെന്ന് പറഞ്ഞ് അമ്മയെ മതംമാറ്റി ; മകന്റെ പരാതിയിൽ മന്ത്രവാദിക്കെതിരെ കേസ്

അതിതീവ്ര ന്യൂന മർദ്ദം അസാനി ചുഴലികാറ്റായി മാറും ; കേരളത്തിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത

നാളെയോടെ ചക്രവാതച്ചുഴി രൂപപ്പെടും, ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത ; 5 ദിനം മഴയെന്ന് മുന്നറിയിപ്പ്

കൊച്ചി മെട്രോ പാളത്തില്‍ ചരിവ് ; ഗുരുതരമല്ലെന്ന് പ്രാഥമിക വിലയിരുത്തല്‍ – പരിശോധന

ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും ; ഓഫറുമായി കൊച്ചി മെട്രോ, ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ്

‘പനി ബാധിച്ചാല്‍ സ്വയം ചികിത്സ പാടില്ല’; നാളെ മുതല്‍ പനി ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് മന്ത്രി

സ്ത്രീകളും പ്രായമായവരുമടക്കം നവകേരള സദസ് ഏറ്റെടുത്തു ; വീണാ ജോർജ്

സ്ത്രീ ശക്തി SS- 313 ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 75 ലക്ഷം

കാരുണ്യ KR 629 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In