കൊച്ചി: തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ ആചാര ചടങ്ങായ കാല് കഴുകിച്ചൂട്ട് തുടരാമെന്നു ഹൈക്കോടതി ഉത്തരവ്. ക്ഷേത്രം തന്ത്രി 12 ശാന്തിമാരുടെ കാലുകള്‍ കഴുകുന്ന ചടങ്ങ് പന്ത്രണ്ട് നമസ്കാരമെന്നു ബോധ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. മതവിശ്വാസങ്ങള്‍ക്ക് ഭരണഘടനാ സംരക്ഷണം ഉണ്ടെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
ഭക്തര്‍ ബ്രാഹ്മണരുടെ കാല്‍കഴുകുന്നു എന്ന രീതിയില്‍ കഴിഞ്ഞ മാസം വന്ന വാര്‍ത്ത തെറ്റാണെന്നു കണ്ടെത്തിയതായും കോടതി വ്യക്തമാക്കി. പന്ത്രണ്ട് നമസ്കാരത്തെ സമാരാധന എന്നു പുനര്‍നാമകരണം ചെയ്ത കൊച്ചിന് ദേവസ്വം ബോര്‍ഡ് നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി