ജമ്മുകശ്മീര്‍ : ജമ്മുകശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാര്‍ക്കും കുടുംബത്തിനുമുള്ള എസ്എസ്ജി സംരക്ഷണം പിന്‍വലിച്ചു. ജമ്മുകാശ്മീര്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉത്തരവ് പ്രസിദ്ധികരിച്ചു. ഫറൂക്ക് അബ്ദുള്ള, മെഹബൂബാ മുഫ്തി, ഒമര്‍ അബ്ദുള്ള, ഗുലാം നബി ആസാദ് അടക്കമുള്ളവര്‍ക്ക് എസ്എസ്ജി സംരക്ഷണം നഷ്ടമാകും. ശേഷിയ്ക്കുന്ന എസ്പിജി സംരക്ഷണം കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പിന്‍വലിയ്ക്കുമെന്ന് സൂചനയുണ്ട്. അതേസമയം, നടപടി പ്രകോപനപപരമാണെന്ന് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി.