തിരുവനന്തപുരം : സംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷാ നടത്തിപ്പിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പരീക്ഷകള്‍ തുടങ്ങുന്ന സാഹചര്യത്തില്‍ ബസുടമകള്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഈ മാസം 31 മുതലാണ് സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കുന്നത്. 4,32,436 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതാനൊരുങ്ങുന്നത്. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെയാണ് എസ്എസ്എല്‍സി പരീക്ഷ. 4,26,999 കുട്ടികളാണ് റെഗുലര്‍ ക്ലാസില്‍ പരീക്ഷയെഴുതുന്നത്. മാര്‍ച്ച് 30ന് പ്ലസ്ടു പരീക്ഷ ആരംഭിക്കും.
നിലവില്‍ ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളുടെ വാര്‍ഷിക പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ്. ഒന്നു മുതല്‍ നാലു വരെ ക്ലാസുകളില്‍ വര്‍ക് ഷീറ്റ് മാതൃകയിലാണ് വാര്‍ഷിക പരീക്ഷ ചോദ്യപേപ്പര്‍ തയ്യാറാക്കിയിട്ടുള്ളത്. എട്ട്, ഒമ്പത് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷാ ചോദ്യപേപ്പറുകളില്‍ അധിക ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയുടെ ചോദ്യ പേപ്പറുകളുടെ ഘടന മുന്‍വര്‍ഷങ്ങളിലേത് പോലെ ആണ്.