തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു ചോദ്യ പേപ്പർ മാതൃക പ്രസിദ്ധീകരിച്ചു. ഫോക്കസ് ഏരിയയിൽ നിന്ന് 70% മാർക്കിനുള്ള ചോദ്യമായിരിക്കും പരീക്ഷക്ക് ഉണ്ടാകുക. 30% മാർക്കിനുള്ള ചോദ്യം പൂർണമായും ഫോക്കസ് ഏരിയക്ക് പുറത്തുനിന്ന് ഉള്ളതാണ്. എ ഗ്രേഡും എ പ്ലസ് ഗ്രേഡ് ലഭിക്കാൻ പാഠപുസ്തകം പൂർണമായും പഠിക്കണം. എസ് സി ഇആർടി നിശ്ചയിച്ച ഫോക്കസ് ഏരിയയാണ് വിദ്യാഭ്യാസവകുപ്പ് പ്രസിദ്ധീകരിച്ചത്. പൂർണ്ണമായും അധ്യയന ദിവസം കിട്ടാതെ ഫോക്കസ് ഏരിയക്ക് പുറത്തെയും ചോദ്യങ്ങൾ ഉൾപ്പെടുത്തുന്നതിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും എതിർപ്പുണ്ട്.