ദില്ലി : നാഷനൽ ഹെൽത്ത് മിഷനു (ആരോഗ്യ കേരളം) കീഴിൽ കേരളത്തിലെ 14 ജില്ലകളിൽ മിഡ് ലെവൽ സർവീസ് പ്രൊവൈഡറുടെ (സ്റ്റാഫ് നഴ്സ്) 1506 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് 21 വരെ ഓൺലൈനായിട്ട് അപേക്ഷ സമർപ്പിക്കും. സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് മുഖേനയുള്ള കരാർ നിയമനമാണ്. ഏതെങ്കിലും ഒരു ജില്ലയിലേക്കു മാത്രം അപേക്ഷിക്കണം. ബിഎസ്‌സി നഴ്സിങ് അല്ലെങ്കിൽ ജിഎൻഎം, ഒരു വർഷ പരിചയം എന്നിങ്ങനെയാണ് യോഗ്യതകൾ. 40 വയസ്സാണ് പ്രായപരിധി. 2022 മാർച്ച് 1 അടിസ്ഥാനമാക്കി യോഗ്യത, പ്രായം എന്നിവ കണക്കാക്കും. നാലു മാസമാണ് പരിശീലന കാലയളവ്. പരിശീലന സമയത്തു 17,000 രൂപയും വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് 17,000+1000 രൂപ യാത്രാബത്തയും നൽകും. യോഗ്യത, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. 325 ഫീസ് ഓൺലൈനായിട്ടാണ് അടക്കേണ്ടത്. വിശദവിവരങ്ങൾക്ക് www.cmdkerala.net, www.arogyakeralam.gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക.