മുംബൈ : വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 17,500ന് താഴെയെത്തി. സെന്‍സെക്സ് 91 പോയന്റ് നഷ്ടത്തില്‍ 58,552ലും നിഫ്റ്റി 25 പോയന്റ് താഴ്ന്ന് 17,490ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ ലൈഫ്, എല്‍ആന്‍ഡ്ടി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍. ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, പവര്‍ഗ്രിഡ് കോര്‍പ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടൈറ്റാന്‍ കമ്പനി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.