തിരുവനന്തപുരം: സംസ്ഥാന ബിജെപിയ്ക്ക് ഒറ്റയ്ക്ക് നീങ്ങാനാകില്ലെന്ന് ആവര്‍ത്തിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. ദേശീയ നേതൃത്വത്തിനൊപ്പമെന്ന് ശോഭാ സുരേന്ദ്രന് പറഞ്ഞു. ദേശീയ സംസ്ഥാന ഘടകങ്ങള്‍ ഒന്നിച്ചേ ഭാവി തീരുമാനമെടുക്കാന്‍ കഴിയൂ. എല്ലാവര്ക്കും പ്രവര്‍ത്തിക്കാന്‍ വേദിയുണ്ടാവുക എന്നതാണ് പ്രധാനം. കൂടുതല്‍ ആളുകള്‍ ചുമതലയിലേക്ക് വരുമെന്നും ശോഭാ സുരേന്ദ്രന് വ്യക്തമാക്കി. മിത്ത് പരാമര്‍ശത്തില്‍ ഷംസീറിന് പറ്റിയ അബദ്ധമല്ലെന്നും സിപിഐഎം ആലോചിച്ചെടുത്ത തീരുമാനമാണെന്നും ശോഭാ സുരേന്ദ്രന് ആരോപിച്ചു. ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ സ്ത്രീകളെ കൊണ്ടുവന്ന സംഭവത്തിന്റെ സൂത്രധാരന്‍ ഷംസീര്‍ ആയിരുന്നെന്നും അവര്‍ പറഞ്ഞു.