കൊച്ചി: സാമൂഹിക വിരുദ്ധരെ പിടികൂടാനുളള നടപടിയുടെ ഭാഗമായി ഫെബ്രുവരി നാല് മുതല്‍ സംസ്ഥാന വ്യാപകമായി 3501 സ്ഥലങ്ങളില്‍ പരിശോധന നടത്തി. 2507 പേര്‍ അറസ്റ്റിലായി. സംസ്ഥാനത്തൊട്ടാകെ 1673 കേസുകളും രജിസ്റ്റര്‍ ചെയ്തുവെന്നും സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വി.പി പ്രമോദ് കുമാർ അറിയിച്ചു.
ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്തത് തിരുവനന്തപുരം റൂറലിലാണ്. 217 ആണ് രജിസ്റ്റര്‍ ചെയ്ത കേസുകൾ. കോഴിക്കോട് റൂറല്‍ -143, കണ്ണൂര്‍ സിറ്റി – 130, പാലക്കാട് – 130, കണ്ണൂര്‍ റൂറല്‍ -127, തൃശൂര്‍ സിറ്റി -122, കൊല്ലം റൂറല്‍ – 104, വയനാട് – 109, എന്നിങ്ങനെയൂള്ള തൊട്ടുതാഴെയുള്ളവർ.
തിരുവനന്തപുരം സിറ്റി – 22, കൊല്ലം സിറ്റി – 30,ആലപ്പുഴ – 64, കോട്ടയം – 90, കാസര്‍ഗോഡ് – 85,എറണാകുളം സിറ്റി -49, എറണാകുളം റൂറല്‍-37, തൃശൂര്‍ റൂറല്‍ – 92, മലപ്പുറം – 53, കോഴിക്കോട് സിറ്റി – 69, കാസര്‍ഗോഡ് – 85 എന്നിങ്ങനെയാണ് കേസുകളുടെ കണക്ക്.
കരുതല്‍ തടങ്കല്‍ ഉള്‍പ്പെടെയുളള അറസ്റ്റിലായവരിൽ ഏറ്റവുമധികം പേർ തിരുവനന്തപുരം റൂറലിലാണ്. അവിടെ 270 പേർ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി -63, കൊല്ലം സിറ്റി – 51, കൊല്ലം റൂറല്‍ -110, പത്തനംതിട്ട -32, ആലപ്പുഴ -134, കോട്ടയം -133, ഇടുക്കി -99, എറണാകുളം സിറ്റി -105, എറണാകുളം റൂറല്‍ -107, തൃശൂര്‍ സിറ്റി -151, തൃശൂര്‍ റൂറല്‍ -150, പാലക്കാട് -168, മലപ്പുറം -168, കോഴിക്കോട് സിറ്റി -90, കോഴിക്കോട് റൂറല്‍ -182, വയനാട് -112, കണ്ണൂര്‍ സിറ്റി-136, കണ്ണൂര്‍ റൂറല്‍ -135, കാസര്‍ഗോഡ് -111 എന്നിങ്ങനെയാണ് ജില്ലകളിൽ അറസ്റ്റിലായവർ.