കോഴിക്കോട്: രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട മുസ്‍ലിം ലീഗിന്‍റെ അഭിപ്രായത്തിനെതിരെ വിമർശനവുമായി ഐ.എൻ.എൽ. ബാബരി മസ്ജിദ് നിലനിന്ന ഭൂമി അധികാരത്തിന്റെ മുഷ്ക് ഉപയോഗിച്ച് പിടിച്ചെടുത്താണ് രാമക്ഷേത്രം നിർമിച്ചതെന്നും ബി.ജെ.പിയും ആർ.എസ്.എസും തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് തിരക്കുപിടിച്ച് ഉദ്ഘാടനം നടത്തുന്നതെന്നും ഉത്തമ ബോധ്യമുണ്ടായിട്ടും രാമക്ഷേത്രത്തിന് മുസ്ലിംകൾ എതിരല്ലെന്ന് മുസ്‍ലിം ലീഗ് പറഞ്ഞു നടക്കുന്നത് ഇ.ഡിയെ ഭയന്നാണെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
കൈ വെട്ടുമെന്ന സത്താർ പന്തല്ലൂരിന്‍റെ വിവാദപ്രസംഗം അവർ തന്നെ വിലയിരുത്തട്ടെ -മുസ്‍ലീം ലീഗ്
മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് മലപ്പുറത്ത് നടത്തിയ പരിപാടിയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂർ നടത്തിയ വിവാദ പ്രസംഗം അവർ തന്നെ വിലയിരുത്തട്ടെയെന്ന് മുസ്‍ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ലീഗ് അത് ചർച്ച ചെയ്യുന്നില്ല. ഒരു കാര്യം വ്യക്തമാണ്. പാണക്കാട് കുടുംബവും മുസ്‍ലീം ലീഗുമായും സമസ്ത നേതൃത്വത്തിന്റെ ബന്ധം ശക്തമാണ്. അത് കഴിഞ്ഞ ദിവസങ്ങളിൽ നേതൃത്വം വ്യക്തമാക്കിയതാണ്. മറ്റു മുസ്‍ലിം സംഘടനകളുമായും അങ്ങനെത്തന്നെ എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.