മുംബൈ: ഹിൻഡൻബർഗ് റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ രാവിലെ തുടക്കത്തിലുണ്ടായിരുന്ന തകർച്ച മറികടന്ന് ഓഹരി വിപണി ഉച്ചയോടെ കരകയറി. സെബി മേധാവിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിന്‍റെ സ്വാധീനത്തിലാണ്ണ് വ്യാപരം തുടങ്ങുമ്പോള്‍ വിപണിയില്‍ രാവിലെ വൻ ഇടിവുണ്ടായത്. സെൻസെക്ട് 339 ഉം നിഫ്റ്റി 106 ഉം പോയിന്‍റും താഴ്‌ന്നാണ് വ്യാപാരം തുടങ്ങിയത്. ഏകദേശം മൂന്ന് മണിക്കൂറോളം ഇതെ നില തുടര്‍ന്നു. അദാനി ഗ്രൂപ്പിന്‍റെ ഓഹരികളിൽ ഏഴര ശതമാനം വരെ നഷ്ടം നേരിട്ടു. അദാനി ടോട്ടൽ ഗ്യാസും അദാനി പവറുമാണ് കൂടുതൽ ഇടിഞ്ഞത്. ആകെ 53,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍. എൽ ഐ സി, എസ് ബി, ഐ തുടങ്ങിയ ഓഹരികളെയും നഷ്ടം ബാധിച്ചു. എന്നാൽ ഉച്ചക്ക് ശേഷം തകര്‍ച്ചയിൽ നിന്നും ഇന്ത്യൻ ഓഹരി വിപണി കരകയറുന്ന കാഴ്ചയാണ് കണ്ടത്. എങ്കിലും ആദാനി ഗ്രൂപ്പിന്‍റെ ഓഹരികളെല്ലാം നഷ്ടത്തിൽ നിന്ന് പച്ചതൊട്ടില്ല. മുമ്പും ഹിന്‍ഡന്‍ബർഗ് ആരോപണമുണ്ടായപ്പോള്‍ അദാനി ഗ്രൂപ്പിന്‍റെ ഓഹരികളൾക്ക് വലിയ നഷ്ടം നേരിട്ടിരുന്നു.