കൊച്ചി: എറണാകുളത്ത് സുഹൃത്തിന്റെ വീട്ടിൽ നിന്ന് 10 പവൻ സ്വർണം മോഷ്ടിച്ച പൊലീസുകാരൻ അറസ്റ്റിൽ. ഞാറക്കൽ സ്വദേശി നടേശന്റെ വീട്ടിലാണ് കവർച്ച നടന്നത്. സിറ്റി എ ആർ ക്യാമ്പിലെ അമൽ ദേവാണ് കേസില്‍ അറസ്റ്റിലായത്. പരാതിക്കാരന്റെ മകന്റെ ഭാര്യയുടെ സ്വർണമാണ് പ്രതി കവർച്ച ചെയ്തത്. പ്രതിയായ പൊലീസുകാരനെ ഇന്ന് കോടതിയിൽ ഹാജരാക്കും.