കാസർകോഡ്: സംസ്ഥാനത്ത് രണ്ട് ജില്ലകളിലായി മൂന്ന് ട്രെയിനുകള്‍ക്ക് ഒരേസമയം കല്ലേറ്. ഇന്നലെ കണ്ണൂരില്‍ രണ്ട് ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടായതിന് പിന്നാലെയാണ് കാസർകോടും ട്രെയിനു നേരെ കല്ലേറുണ്ടായി. കാഞ്ഞങ്ങാടിനും നീലേശ്വരത്തിനും ഇടയിൽ ഇന്നലെ ഓഖ എക്സ്പ്രസിനായിരുന്നു കല്ലേറ് നടന്നത്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. ടെയിനിന് അകത്തു കല്ല് പതിച്ചെങ്കിലും യാത്രക്കാർക്ക് പരിക്കില്ല. കണ്ണൂരിൽ രണ്ടു ട്രെയിനുകൾക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ മൂന്നു പേർ റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിലായി. ഇവർ മദ്യലഹരിയിലായിരുന്നുവെന്നാണ് സൂചന. തിരുവനന്തപുരത്തു നിന്നു മുംബൈയിലേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസിനും ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിനു നേരെയുമാണ് കല്ലേറുണ്ടായത്. ഇന്നലെ രാത്രി 7:11 നു 7:16 നും ഇടയാണ് താഴ ചൊവ്വയിലും വളപട്ടണം ഭാഗത്തും വച്ച് കല്ലേറുണ്ടായത്.കല്ലേറില്‍ രണ്ട് ട്രെയിനിന്റെയും ഗ്ലാസുകൾ പൊട്ടി. അട്ടിമറി സാധ്യതയും റെയിൽവേ പരിശോധിക്കുന്നുണ്ട്. കല്ലേറില്‍ രണ്ട് ട്രെയിനിന്റെയും ഗ്ലാസുകൾ പൊട്ടി.