തൃശൂർ : ന്യൂഡൽഹിയിൽനിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ,രാജധാനി എക്സ്പ്രസ് ട്രെയിനിനു നേരെ തൃശൂരുവച്ചു കല്ലേറ്. തൃശൂര്‍ സ്റ്റേഷൻ പിന്നിട്ട ട്രെയിൻ പാമ്പൂരിലെത്തിയപ്പോഴായിരുന്നു ആക്രമണം. കല്ലേറിൽ ചില്ലുകള്‍ തകര്‍ന്നതോടെ ട്രെയിൻ ഏതാനും മിനിറ്റത്തേക്കു നിർത്തിയിട്ടു. ആര്‍ക്കും പരുക്കില്ലെന്നു ബോധ്യമായതോടെ യാത്ര തുടരുകയും ചെയ്തു. സംഭവത്തിൽ ആർപിഎഫ് അന്വേഷണം തുടങ്ങി.