• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സാനിയക്ക് മുമ്പ് ഷൊയ്ബ് മാലിക് വിവാഹം കഴിച്ചതും ഇന്ത്യക്കാരിയെ, അതും ഫോണിലൂടെ; ബന്ധം പിരിയാൻ നല്‍കിയത് 15 കോടി

by Web Desk 04 - News Kerala 24
January 21, 2024 : 2:11 pm
0
A A
0
സാനിയക്ക് മുമ്പ് ഷൊയ്ബ് മാലിക് വിവാഹം കഴിച്ചതും ഇന്ത്യക്കാരിയെ, അതും ഫോണിലൂടെ; ബന്ധം പിരിയാൻ നല്‍കിയത് 15 കോടി

ഹൈദരാബാദ്: പാക് കിക്കറ്റ് താരം ഷൊയ്ബ് മാലിക് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിര്‍സയുമായി പിരിഞ്ഞ് മൂന്നാം വിവാഹം കഴിച്ച വാര്‍ത്തയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായത്. സമൂഹമാധ്യമങ്ങളിലൂടെ ഷൊയ്ബ് മാലിക് തന്നെയാണ് പാക് നടി സന ജവേദുമായുളള തന്‍റെ മൂന്നാം വിവാഹത്തിന്‍റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ഇതിന് പിന്നാലെ സാനിയയെ അനുകൂലിച്ചും ഷൊയ്ബിനെ എതിര്‍ത്തും നിരവധി പേര്‍ രംഗത്തുവരികയും ചെയ്തു.

2010ല്‍ സാനിയയുമായുള്ള വിവാഹത്തിന് മുമ്പ് തന്നെ ഷൊയ്ബ് മാലിക് മറ്റൊരു ഇന്ത്യക്കാരിയെ വിവാഹം കഴിച്ചിരുന്നുവെന്ന വസ്തുത അധികം ആരാധകരും ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടാവില്ല. അയേഷ സിദ്ദീഖിയെന്നും മഹ സിദ്ദീഖിയെന്നും വിളിക്കുന്ന ഹൈദരാബാദുകാരിയാണ് ഷൊയ്ബ് മാലിക്കിന്‍റെ ആദ്യ ഭാര്യ. ഹൈദരാബാദില്‍ അധ്യാപികയായ അയേഷയുമായുള്ള ബന്ധം ഔദ്യോഗികമായി വേര്‍പെടുത്താതെയാണ് സാനിയയുമായി ഷൊയ്ബ് വിവാഹത്തിന് തയാറായതെന്ന വാര്‍ത്ത അന്ന് വലിയ വിവാദമാകുകയും ചെയ്തിരുന്നു.

സാനിയയുമായുള്ള വിവാഹ വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ താനും ഷൊയ്ബുമായുള്ള വിവാഹത്തിന്‍റെ വിഡിയോ അടക്കം അയേഷ പുറത്തുവിടുകയും ഷൊയ്ബിനെതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. 2002ലായിരുന്നു ഷൊയ്ബ് തന്നെ വിവാഹം കഴിച്ചതെന്നായിരുന്ന ആയേഷ പരാതിയില്‍ പറഞ്ഞിരുന്നത്. ഷൊയ്ബുമായി വിവാഹമോചനം മാത്രമാണ് തന്‍റെ ആവശ്യമെന്നും ആയേഷ അന്ന് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ആയേഷയുമായി ടെലിഫോണിലൂടെയുള്ള വിവാഹം മാത്രമാണ് നടന്നതെന്നായിരുന്നു ഷൊയ്ബ് മാലിക്കിന്‍റെ വാദം. അയേഷയെ ഒരിക്കൽ പോലും നേരില്‍ക്കണ്ടിട്ടില്ലെന്നും ഫോട്ടോയില്‍ കണ്ട സ്ത്രീയെ അല്ല താന്‍ ഫോണിലൂടെ വിവാഹം കഴിച്ചത് എന്ന് 2005ലാണ് തിരിച്ചറിഞ്ഞതെന്നും അതറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നും ഷൊയ്ബ് മാലിക് പറഞ്ഞിരുന്നു.വഞ്ചിക്കപ്പെട്ടുവെങ്കിലും സാനിയയുമായുള്ള വിവാഹത്തിന് തൊട്ടു മുമ്പ് മധ്യസ്ഥര്‍ വഴി ഏകദേശം 15 കോടിയോളം രൂപ ജീവനാംശം നല്‍കി ഷൊയ്ബ് അയേഷയില്‍ നിന്ന് വിവാഹമോചനം നേടുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രസവം നിർത്തൽ ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ച സംഭവം; വിദഗ്ധ സർജന്മാരുടെ സംഘം പോസ്റ്റ്‍മോർട്ടം നടത്തും

Next Post

അഫ്ഗാൻ മലനിരകളിൽ തകർന്നുവീണത് എയർ ആംബുലൻസ് എന്ന് റഷ്യ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
അഫ്ഗാൻ മലനിരകളിൽ തകർന്നുവീണത് എയർ ആംബുലൻസ് എന്ന് റഷ്യ

അഫ്ഗാൻ മലനിരകളിൽ തകർന്നുവീണത് എയർ ആംബുലൻസ് എന്ന് റഷ്യ

ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു

ഉത്തരേന്ത്യയിൽ അതിശൈത്യവും മൂടല്‍ മഞ്ഞും ; ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ട്

ഉത്തരേന്ത്യയിൽ അതിശൈത്യവും മൂടല്‍ മഞ്ഞും ; ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ട്

കാട്ടുപോത്ത് ആക്രമണം : കക്കയത്തെ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു

കാട്ടുപോത്ത് ആക്രമണം : കക്കയത്തെ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു

അയോധ്യ പ്രാണപ്രതിഷ്‌ഠ ചടങ്ങ് : മഹാരാഷ്ട്ര പ്രഖ്യാപിച്ച അവധി ശരിവച്ച് ബോംബെ ഹൈക്കോടതി

അയോധ്യ പ്രാണപ്രതിഷ്‌ഠ ചടങ്ങ് : മഹാരാഷ്ട്ര പ്രഖ്യാപിച്ച അവധി ശരിവച്ച് ബോംബെ ഹൈക്കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In