കോഴിക്കോട് : ചെങ്ങോട്ടുകാവിൽ തെരുവ് നായയുടെ ആക്രമണം. പഞ്ചായത്ത് അംഗം ഉൾപ്പെടെ ആറ് പേർക്ക് കടിയേറ്റു. ചെങ്ങോട്ടുകാവ് പഞ്ചായത്തംഗം ഇന്ദിര ഉൾപ്പെടെ ആറു പേരെയാണ് നായ കടിച്ചത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിലേക്ക് പോകുകയായിരുന്നു വിദ്യാർത്ഥിക്കും കടിയേറ്റിട്ടുണ്ട്. കുട്ടികൾക്ക് മുഖത്തും കൈക്കുമാണ് പരിക്കേറ്റത്.