തിരുവനന്തപുരം: പാച്ചല്ലൂർ മന്നം നഗറിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ മൂന്നുപേർക്ക് കടിയേറ്റു. മന്നംനഗർ സ്വദേശികളായ അജിത,ഹുസൈൻ ,ഗാന്ധിമതി എന്നിവർക്കാണ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. ഇതു വഴി കാൽനടയായി സഞ്ചരിച്ച പലരും നായയുടെ ആക്രമണത്തിൽ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് നാട്ടുകാർ പറഞ്ഞു.
പാച്ചല്ലൂർ – തിരുവല്ലം പരിസര പ്രദേശങ്ങളിലും കൂട്ടത്തോടെയെത്തുന്ന നായ്ക്കൾ പിഞ്ചു കുട്ടികളെ ഉൾപ്പെടെയുള്ളവരെ ആക്രമിക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. ആക്രമണത്തെ ഭയന്ന് പലർക്കും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. അലഞ്ഞ് തിരിയുന്ന തെരുവ് നായകളുടെ കാര്യത്തിൽ നഗരസഭ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മന്നം നഗർറസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. മുമ്പും സമാനമായ രീതിയില്‍ പ്രദേശത്ത് തെരുവുനായ്ക്കളുടെ ആക്രമണം ഉണ്ടായിരുന്നു. തെരുവുനായ്ക്കളുടെ ശല്യം കാരണം സ്കൂളിലേക്ക് പോലും വിദ്യാര്‍ഥികള്‍ക്ക് പേടിയില്ലാതെ പോകാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.